അമ്മയെയും മക്കളെയും ഷോക്കടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമം; പതിമൂന്നുകാരൻ ആശുപത്രിയിൽ

Spread the love

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ അമ്മയെയും മക്കളെയും ഷോക്കടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമം. വൈദ്യുത മീറ്ററില്‍ നിന്ന് വീടിന്റെ മുന്‍ഭാഗത്തെ വാതിലിന്റെ ഹാന്‍ഡിലില്‍ വയര്‍ ഘടിപ്പിച്ച് ഷോക്കേല്‍പ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. മാരായമുട്ടം മഞ്ചവിളാകത്ത് രമ്യയുടെ വീട്ടിലാണ് സംഭവം. അമ്മയും രണ്ടു മക്കളും മാത്രമാണ് ഇവിടെ താമസിക്കുന്നത്.

 

രാവിലെ രമ്യയുടെ മകന്‍ അലന്‍ വാതില്‍ തുറന്നപ്പോള്‍ വൈദ്യുതാഘാതമേറ്റ് തെറിച്ചുവീഴുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വൈദ്യുതമീറ്ററില്‍നിന്ന് വയര്‍ വാതിലിന്റെ പിടിയില്‍ ചുറ്റിയിരിക്കുന്നത് കണ്ടെത്തിയത്. ഉടന്‍ തന്നെ വീടിന്റെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഷോക്കേറ്റു വീണ പതിമൂന്നുകാരനായ അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരായമുട്ടം പൊലീസ് അന്വേഷണം തുടങ്ങി.

  • Related Posts

    ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസ്; പാലക്കാട്ടെ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലർ പ്രശോഭ് കീഴടങ്ങി

    Spread the love

    Spread the loveപാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് എം. വത്സൻ പൊലീസിന് മുന്നിൽ കീഴടങ്ങി. മുൻകൂർ ജാമ്യം തേടി പ്രതി സമർപ്പിച്ച…

    പ്രളയകാലത്തെ കൂട്ടായ്മയിൽ നിന്നും സൌജന്യ ഡയാലിസിസ് കേന്ദ്രത്തിലേക്ക്; വയനാടിന് മാതൃകയായി മീനങ്ങാടി ചാരിറ്റബിൾ ട്രസ്റ്റ്

    Spread the love

    Spread the loveകൽപ്പറ്റ: വയനാട് ജില്ലയിലെ സാധാരണക്കാരായ വൃക്കരോഗികൾക്ക് വലിയ ആശ്വാസമേകിക്കൊണ്ട് പൂർണ്ണമായും സൌജന്യമായി പ്രവർത്തിക്കുന്ന ആദ്യത്തെ ജനകീയ ഡയാലിസിസ് കേന്ദ്രം മീനങ്ങാടിയിൽ ഒരുങ്ങുന്നു. 2018-ലെ മഹാപ്രളയകാലത്ത് ദുരിതബാധിതർക്ക് ഭക്ഷണക്കിറ്റുകൾ എത്തിക്കുന്നതിനായി ഒത്തുചേർന്ന ഒരു കൂട്ടം തദ്ദേശവാസികളുടെ കൂട്ടായ്മയാണ് ഇന്ന് ‘മീനങ്ങാടി…

    Leave a Reply

    Your email address will not be published. Required fields are marked *