സിസിടിവി ദൃശ്യം വൈറലായി; മോഷ്ടിച്ച സ്വർണം കള്ളൻ തിരികെയെത്തിച്ചു, ഒപ്പം ഒരു കത്തും: ‘തെറ്റ്, മാപ്പാക്കണം’

Spread the love

ഗുരുവായൂർ ∙ കുടുങ്ങുമെന്നായപ്പോൾ കള്ളൻ മര്യാദക്കാരനായി. മോഷ്ടിച്ച 10 പവനിൽ 8 പവനും വീട്ടുടമയുടെ ഗേറ്റിനകത്ത് പൊതിഞ്ഞു ഭദ്രമാക്കി കവറിൽ കൊണ്ടുവന്നുവച്ചു. കൂടെ അവ്യക്തതയും അക്ഷരപ്പിശകും നിറഞ്ഞ ഒരു കത്തും ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയാണു സ്വർണപ്പൊതി ലഭിച്ചത്. ‘സാർ ഞാൻ ചെയ്തത് തെറ്റ്. മാപ്പാക്കണം, ഞാൻ ഇതിൽ 2 പവൻ എടുത്തു വിറ്റു. കേസ് പിൻവലിക്കുക. മാപ്പ്, മാപ്പ്, മാപ്പ്.’ ഇതാണ് കത്തിലുള്ളത്. വിറ്റ 2 പവൻ തിരിച്ചു തരാം എന്നും അവ്യക്തമായി എഴുതിയിട്ടുണ്ടെന്നു കരുതുന്നു.

 

കഴിഞ്ഞ 8ന് രാത്രി 12.50ന് അരിയന്നൂരിൽ മൈത്രി ഓഡിറ്റോറിയത്തിനു സമീപം പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിൽ നിന്നാണ് 10 പവൻ മോഷണം പോയത്. കുഞ്ഞുമുഹമ്മദിന്റെ മകൾ ഡോ.ബുഷറയും ഭർത്താവ് ഡോ.അബൂബക്കർ മുഹമ്മദ് റാഫിയും കിടന്നുറങ്ങിയ മുറിയോടു ചേർന്നുള്ള ഹാളിലെ പൂട്ടാത്ത അലമാരയിൽ നിന്നാണ് കള്ളൻ 10 പവനുമായി കടന്നത്. ഹാളിലേക്കുള്ള വാതിലും പൂട്ടിയതായി വീട്ടുകാർക്ക് ഉറപ്പില്ലായിരുന്നു.

 

മോഷ്ടാവിനെ മനസ്സിലാവുന്ന സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ, പിടിക്കപ്പെടും എന്നുറപ്പായതിനാലാണു സ്വർണം മടക്കി മാപ്പ് അപേക്ഷിച്ചതെന്നാണു പൊലീസ് നിഗമനം. വീടിന്റെ പുറത്ത് സിസിടിവി ഇല്ലാത്തതിനാൽ സ്വർണം കൊണ്ടുവന്ന വച്ച ദൃശ്യങ്ങൾ ലഭിച്ചില്ല. ഒരു മാലയും ഒരു ജോടി കമ്മലും ഒഴിച്ചുള്ള സ്വർണാഭരണങ്ങൾ തിരികെക്കിട്ടി.

  • Related Posts

    സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാൻ ഈ വെബ്സൈറ്റുകള്‍

    Spread the love

    Spread the love      ഈ വർഷത്തെ സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു (CBSE 12 Results 2026). 85.20 ശതമാനമാണ് വിജയം.   ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെയായിരുന്നു പ്ലസ് ടു പരീക്ഷ നടന്നത്.…

    15 വർഷത്തിനുമേൽ പഴക്കമുള്ള 1,117 കെഎസ്ആർടിസി ബസുകൾ; കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ആക്രി വിലയ്ക്കു പൊളിക്കണം

    Spread the love

    Spread the loveകോട്ടയം ∙ 15 വർഷത്തിനുമേൽ പഴക്കമുള്ള 1117 ബസുകൾക്കു മൂന്നാമതും ഇളവുതേടി കെഎസ്ആർടിസി. കേന്ദ്ര സർക്കാർ കനിഞ്ഞില്ലെങ്കിൽ 4 മാസത്തിനുശേഷം ഇവ ആക്രിവിലയ്ക്കു നൽകി പൊളിക്കേണ്ടി വരും. സംസ്ഥാനത്ത് ആകെ 4,625 കെഎസ്ആർടിസി ബസുകളാണു സർവീസ് നടത്തുന്നത്. ഇതിൽ…

    Leave a Reply

    Your email address will not be published. Required fields are marked *