മദ്യശാലകൾക്ക് പൂട്ടിട്ട് വിജയ്; 717 ടാസ്മാക് ഔട്ട്‍ലെറ്റുകൾ നിർത്താൻ ഉത്തരവ്

Spread the love

ചെന്നൈ∙ തമിഴ്നാട്ടിലെ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. സത്യപ്രതിജ്ഞയ്ക്കു പിന്നാലെയാണ് തീരുമാനം. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. 717 ടാസ്മാക് ഔട്ട്‍ലെറ്റുകൾ രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടണം എന്നാണ് ഉത്തരവ്.

 

സ്കൂളുകൾക്ക് സമീപമുള്ള 186, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276, ബസ് സ്റ്റാൻഡിനടുത്തുള്ള 255 മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. തമിഴ്നാട്ടിൽ ആകെ 4765 ടാസ്മാക് ഔട്ട്‌ലെറ്റുകൾ ഉണ്ട്. അതിൽ 717എണ്ണമാണ് പൂട്ടുന്നത്. പൊതുജനതാൽപര്യം കണക്കിലെടുത്താണ് നടപടി എന്ന് ഉത്തരവിൽ പറയുന്നു. സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും 50 മീറ്റർ പരിധിയിൽ മദ്യഷോപ്പുകൾ പാടില്ല എന്നാണ് തമിഴ്നാട്ടിലെ നിയമം. ഇതാണ് 500 മീറ്റർ ആയി ഉയർത്തിയത്.

  • Related Posts

    ട്രെയിനിൽ 2 പേർ, ആശുപത്രിയിൽ ഒരുസ്ത്രീ; 24 മണിക്കൂറിനിടെ 3 പേരെ കൊന്നയാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

    Spread the love

    Spread the loveലഖ്‌നൗ: 24 മണിക്കൂറിനിടെ മൂന്നുപേരെ വെടിവെച്ച് കൊലപ്പെടുത്തിയ വിമുക്ത ഭടൻ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിനെ മുൾമുനയിലാക്കിയ കൊലപാതക പരമ്പരയിലെ പ്രതി ഗുർപ്രീത് സിങ്(45) ആണ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പഞ്ചാബ് സ്വദേശിയായ ഇയാൾ മുൻ സൈനികനാണെന്നും ഇയാൾക്ക്…

    സോണിയ ഗാന്ധി ആശുപത്രിവിട്ടു; ആരോഗ്യനില തൃപ്തികരം

    Spread the love

    Spread the loveന്യൂഡൽഹി∙ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിവിട്ടു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലായിരുന്നു സോണിയയെ പ്രവേശിപ്പിച്ചത്. പതിവു പരിശോധനകൾക്കായാണ് ആശുപത്രിയിലെത്തിയതെന്നും പരിശോധനയ്ക്കു ശേഷം വീട്ടിലേക്കു തിരികെ പോയെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം…

    Leave a Reply

    Your email address will not be published. Required fields are marked *