‘ഭാര്യയും ജന്മം നല്‍കിയ മക്കളും എവിടെ?’; തൃഷ വന്നതും സംഗീത വരാത്തതും വിമര്‍ശിച്ച് ആരാധകര്‍

Spread the love

തമിഴ് നാടിനെ ഇനി വിജയ് നയിക്കും. ചരിത്രം കുറിച്ചു കൊണ്ട് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേറിയിരിക്കുകയാണ് വിജയ്. ചെന്നൈ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ദൈവനാമത്തിലാണ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള വിജയ് യുടെ പ്രസംഗവും വൈറലായി മാറിയിരിക്കുകയാണ്.

 

വിജയ്‌യുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാന്‍ അച്ഛനും അമ്മയും മറ്റ് കുടുംബാംഗങ്ങളുമെല്ലാം എത്തിയിരുന്നു. പക്ഷെ എല്ലാ ശ്രദ്ധയും പോയത് നടി തൃഷയിലേക്കായിരുന്നു. വിജയ്‌യുടെ അടുത്ത സുഹൃത്താണ് തൃഷ. ഇരുവരും പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടയിലാണ് വിജയ്ക്ക് ആശംസകളുമായി തൃഷ സത്യപ്രതിജ്ഞയ്‌ക്കെത്തിയത്.

 

സദസിന്റെ മുന്‍നിരയില്‍ തന്നെയായിരുന്നു തൃഷയുടെ ഇരിപ്പിടം. വിജയ്‌യുടെ അമ്മ കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. തൃഷ വേദിയിലേക്ക് വന്നതും കാണികളില്‍ നിന്നും ആര്‍പ്പുവിളികള്‍ ഉയര്‍ന്നു. ആരാധകരെ നോക്കി തൃഷ കൈ വീശി കാണിക്കുകയും ചെയ്തു. അതേസമയം, തൃഷയുടെ സാന്നിധ്യത്തോടൊപ്പം തന്നെ ശ്രദ്ധേയമായിരുന്നു ഭാര്യ സംഗീതയുടേയും മക്കളുടേയും അസാന്നിധ്യവും.

 

തൃഷയുടെ സാന്നിധ്യവും സംഗീതയുടേയും മക്കളുടേയും അസാന്നിധ്യവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എതിര്‍ത്തും അനുകൂലിച്ചുമെല്ലാം ആളുകളെത്തുന്നുണ്ട്. ഭാര്യയും മക്കളും എവിടെ എന്നാണ് സോഷ്യല്‍ മീഡിയ വിജയ് യോട് ചോദിക്കുന്നത്.

 

‘അയാളുടെ രണ്ട് മക്കളെ പെറ്റ് വളര്‍ത്തി പഠിപ്പിച്ചു വീടും നോക്കി വീട്ടുകാരെയും നോക്കി അയാളുടെ ഷൂട്ടിങ് ടൈമിലും വളര്‍ച്ചയിലും വീട്ടില്‍ ഇരുന്നു ജീവിതവും, സമയവും, കടന്ന് പോയി അവസാനം കറി വേപ്പില പോലെ വലിച്ചെറിയപ്പെട്ട സ്വന്തം ഭാര്യക്ക് ഒരു വിലയും ഇല്ലേ?’ എന്നായിരുന്നു ചിലരുടെ ചോദ്യം. ഭാര്യ ഇല്ലെങ്കിലും മക്കളെ എങ്കിലും കൊണ്ടു വരാമായിരുന്നുവെന്നും ചിലര്‍ പറയുന്നു. ഇതുപോലൊരു പരിപാടിയ്ക്ക് വരുന്നില്ലെന്ന് മക്കളും തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അവര്‍ എത്രമാത്രം വേദനിക്കുണ്ടാകുമെന്നും ചിലര്‍ ചോദിക്കുന്നു.

 

അതേസമയം വിജയ്‌യും മുന്‍ ഭാര്യയും മക്കളുമെല്ലാം പ്രായപൂര്‍ത്തിയായവരും സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ ശേഷിയുള്ളവരുമാണ്. അവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നത് ശരിയല്ല. രണ്ട് വര്‍ഷമായി പിരിഞ്ഞ് കഴിയുന്നവരാണ് വിജയ്‌യും സംഗീതയും. പിന്നെ എന്തിനാണ് അവര്‍ സത്യപ്രതിജ്ഞ കാണാന്‍ വരുന്നതെന്നും ചിലര്‍ ചോദിക്കുന്നു.

  • Related Posts

    രജനിക്കും കമലിനുമായില്ല, സ്വയം വഴിവെട്ടി വന്നു; ഇനി ‘മുഖ്യൻ’ ബിഗിലേ

    Spread the love

    Spread the loveചെന്നൈ ∙ ‘ ‘234 മണ്ഡലങ്ങളിലും ടിവികെയ്ക്കുവേണ്ടി ഞാനാണു മത്സരിക്കുന്നത്’’ – വൈകാരികമായിരുന്നു തിരഞ്ഞെടുപ്പു വേദികളിലെ ആ പ്രഖ്യാപനം. വോട്ടെടുപ്പിന്റെ തലേന്ന് കൈകൾ തലയ്ക്കുമീതേ കൂപ്പി തമിഴക വെട്രികഴകം (ടിവികെ) പാർട്ടിയുടെ നായകൻ വിജയിന്റെ അപേക്ഷ: ‘‘എനിക്കൊരു അവസരം…

    10 മണിക്കൂർ 45 മിനിറ്റ്; ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്കു നീന്തിയെത്തി ടെക്കി ദമ്പതികൾ

    Spread the love

    Spread the loveബെംഗളൂരു ∙ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്കു 10 മണിക്കൂർ 45 മിനിറ്റിൽ നീന്തിയെത്തി ബെംഗളൂരുവിലെ ടെക്കി ദമ്പതികൾ അപൂർവ നേട്ടം സ്വന്തമാക്കി. 30 വയസ്സുകാരായ ഡാനിഷ് അബ്ദി, വൃഷാലി പ്രസാദെ എന്നിവരാണു രാമസേതു റൂട്ടിൽ ഏകദേശം 32 കിലോമീറ്റർ…

    Leave a Reply

    Your email address will not be published. Required fields are marked *