ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎയെ വെടിവച്ച് കൊന്നു

Spread the love

കൊൽക്കത്ത∙ ബംഗാളിലെ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പഴ്സനൽ അസിസ്റ്റന്റ് (പിഎ) ചന്ദ്രനാഥ് റായിയെ വെടിവച്ച് കൊന്നു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തിൽവച്ചാണു കൊലപാതകം. ചന്ദ്രനാഥ് റായിക്ക് നേരെ അക്രമികൾ രണ്ടുതവണ നിറയൊഴിക്കുകയായിരുന്നു. ബംഗാളിലെ ബിജെപിയുടെ ചരിത്രപരമായ വിജയത്തിന് പിന്നാലെയാണു കൊലപാതകം.

 

ചന്ദ്രനാഥിനൊപ്പം ഉണ്ടായിരുന്ന ബുദ്ധദേബ് എന്നയാൾക്കും വെടിയേറ്റു. ഇയാൾ ചികിത്സയിലാണ്. ബിജെപി പ്രവർത്തകരായി ആൾമാറാട്ടം നടത്തി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്താൻ ശ്രമിക്കുന്നുവെന്ന് ബിജെപി ആരോപിച്ച ദിവസം തന്നെയാണ് അധികാരിയുടെ പിഎ കൊല്ലപ്പെട്ടത്. ഭവാനിപൂർ മണ്ഡലത്തിൽ മമത ബാനർജിയെ 15,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയ അധികാരി, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും മുൻപന്തിയിലുള്ള ഒരാളാണ്.

  • Related Posts

    വാട്സ്ആപ്പില്‍ ലിക്വിഡ് ഗ്ലാസ് ഡിസൈന്‍; ചാറ്റ് ഇന്റര്‍ഫേസില്‍ വന്‍മാറ്റങ്ങള്‍ക്ക് സാധ്യത; റിപ്പോര്‍ട്ട്

    Spread the love

    Spread the loveന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ ‘ലിക്വിഡ് ഗ്ലാസ്’ ഡിസൈന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. വാട്സ്ആപ്പിന്റെ ഐഒഎസ് പതിപ്പിലാണ് പുതിയ അപ്‌ഡേറ്റ് എത്തുന്നത്. ആപ്പിന്റെ ചില ഭാഗങ്ങളില്‍ ഇതിനകം ഈ പുതിയ മാറ്റം കാണുന്നുണ്ട്. എന്നാല്‍ ചാറ്റ് സ്‌ക്രീന്‍ ഇപ്പോഴും പഴയ…

    ഇ–സിഗരറ്റിനു പിന്നാലെ ഐപിഎലിൽ ബീയർ വിവാദം; വച്ചു നീട്ടിയ കുപ്പി വാങ്ങാതെ സഞ്ജു

    Spread the love

    Spread the love    ന്യൂഡൽഹി ∙ ഐപിഎലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 8 വിക്കറ്റിന്റെ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. അപരാജിത അർധ സെ‍ഞ്ചറിയുമായി തിളങ്ങിയ സഞ്ജു സാംസന്റെ (52 പന്തിൽ 87 നോട്ടൗട്ട്) ബാറ്റിങ്…

    Leave a Reply

    Your email address will not be published. Required fields are marked *