ഓൺലൈൻ ട്രേഡിങ്ങിലൂടെ തട്ടിയെടുത്തത് 24 കോടിയിലധികം; പ്രതി പണം ഉപയോഗിച്ചത് വിദേശത്ത് ഖനികൾ വാങ്ങാൻ

Spread the love

കൊച്ചി: ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് കേസിലെ പ്രതി തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ചത് വിദേശത്ത് ഖനികൾ വാങ്ങാനെന്ന് പൊലീസ്. ഹൈദരാബാദ് സ്വദേശി അല്ലംരാജു സത്യനാരായണമൂർത്തി (36)‌യ്ക്ക് കെനിയയിൽ ഒന്നിലേറെ ഖനികൾ ഉള്ളതായി പൊലീസ് കണ്ടെത്തി.

 

എറണാകുളം സ്വദേശിയിൽ നിന്ന് 24.76 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിലായത് കെനിയയിൽ നിന്ന് ഹൈദരാബാദിലെത്തി ഒരാഴ്ചയ്ക്കുള്ളിലാണ്. സത്യനാരായണമൂർത്തിയുടെ സഹായി ഒളിവിലുള്ള വരദ റെഡ്ഡിക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

 

സത്യനാരായണ മൂർത്തിയെയും കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതി ബങ്ക ടൈസൺ രാജുവിനെയും (34) അന്വേഷണ സംഘം ഈ ആഴ്ച കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അക്കൗണ്ടിൽ സ്വീകരിച്ച് വെളുപ്പിക്കുന്നതായിരുന്നു പ്രതിയുടെ രീതി.

 

വിദേശത്ത് ഖനികൾ വാങ്ങിയും തന്റെ നിർമാണ കമ്പനി ഉപയോഗപ്പെടുത്തി ഹൈദരാബാദിലെ സിലിക്കൺ സിറ്റിയിൽ കെട്ടിടങ്ങൾ നിർമിച്ചുമാണ് പ്രതി പണം വെളുപ്പിച്ചെടുത്തത്. ഹൈദരാബാദിൽ നടന്ന 300 കോടി രൂപയുടെ സൈബർ തട്ടിപ്പിലെ കണ്ണിയായ സത്യനാരായണ മൂർത്തി മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. കൊച്ചി സൈബർ പൊലീസ് ഹൈദരാബാദിൽ നിന്ന് ഞായറാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

  • Related Posts

    ‘രജിതയുടെ ശരീരത്തിൽ 20 വെട്ട്; ചിരവ ഉപയോഗിച്ച് മുഖത്തും അടിച്ചു: രാജുവിന്റെ കൺമുന്നിൽ മകളുടെ കൊലപാതകം’

    Spread the love

    Spread the loveപത്തനംതിട്ട ∙ റാന്നിയിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതി റാന്നി ബ്ലോക്ക്പടി വടക്കേടത്ത് അതുൽ സത്യന് (32) ജീവപര്യന്തവും 25 വർഷം കഠിന തടവും 3.5 ലക്ഷം രൂപ പിഴയും ശിക്ഷ. കീക്കൊഴൂർ ഇരട്ടപ്പനയ്ക്കൽ രജിത…

    ഒന്നാംക്ലാസുകാരിയുടെ മരണം; പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം

    Spread the love

    Spread the loveതൃശൂര്‍: ചെറുതുരുത്തിയില്‍ കുഴഞ്ഞുവീണ് മരിച്ച ഏഴുവയസുകാരിയുടെ മരണം പേവിഷബാധയെത്തുടര്‍ന്നെന്ന് ആരോഗ്യവകുപ്പ്. വെട്ടിക്കാട്ടിരി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സന്‍ഹ മെഹ്‌റിനാണ് മരിച്ചത്. കഴിഞ്ഞ മാസം 28-ാം തീയതി ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം കുട്ടി…

    Leave a Reply

    Your email address will not be published. Required fields are marked *