ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചിറങ്ങിയപ്പോൾ ഒരു ടിക്കറ്റ് എടുത്തു; കൂടെ വന്നത് 10 കോടിയുടെ ഒന്നാം സമ്മാനം

Spread the love

മലപ്പുറം ∙ കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബംപർ 10 കോടി രൂപ ഒന്നാം സമ്മാനം അടിച്ചത് മലപ്പുറത്ത്. പരപ്പനങ്ങാടി നെടുവ സ്വദേശി എൻ.വി. പത്മനാഭനാണ് ആ ഭാഗ്യവാൻ. പാലക്കാട് വച്ചാണ് പത്മനാഭൻ ടിക്കറ്റ് എടുത്തത്. കോയമ്പത്തൂര്‍ പോയി തിരികെ വരുന്നവഴി പാലക്കാട് ഇറങ്ങി ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെ കണ്ട കടയിൽനിന്നാണ് ടിക്കറ്റ് എടുത്തതെന്ന് അദേഹം പറ‍ഞ്ഞു. പരപ്പനങ്ങാടി എസ്‌ബിഐയിലെത്തി പത്മനാഭൻ ടിക്കറ്റ് കൈമാറി. താനെടുത്ത ടിക്കറ്റിന് സമ്മാനമുണ്ടെന്ന് അറിഞ്ഞത് ഞായറാഴ്ചയാണെന്ന് പത്മനാഭൻ പറഞ്ഞു. പാലക്കാട് ജില്ലയിലെ ഏജന്റായ എസ്.മധുസൂദനൻ വിറ്റ SB 517026 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനവും പാലക്കാട് വിറ്റ ടിക്കറ്റിനായിരുന്നു.

  • Related Posts

    സ്കൂട്ടർ വെള്ളക്കെട്ടിൽ മറിച്ചിട്ട് ഭാര്യയേയും മക്കളേയും കൊന്നു; പ്രതി 13 വർഷങ്ങൾക്കുശേഷം പിടിയിൽ

    Spread the love

    Spread the loveഅരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം…

    പഴകിയ നോട്ട് നൽകിയ യാത്രക്കാരനെ കെഎസ്ആർടിസി ബസ് ജീവനക്കാർ മർദിച്ചെന്ന് പരാതി

    Spread the love

    Spread the loveകൂത്താട്ടുകുളം∙ പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനു ജീവനക്കാരുടെ മർദനം. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. കോട്ടയത്തേക്കു പോകുമ്പോൾ കൂത്താട്ടുകുളത്ത് എത്തിയപ്പോഴാണ് ഇന്നലെ രാവിലെ 11നു ബസ് നിർത്തിയിട്ട് യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും…

    Leave a Reply

    Your email address will not be published. Required fields are marked *