പോക്‌സോ: പിതാവിന് തടവും പിഴയും

Spread the love

കല്‍പ്പറ്റ: പ്രായ പൂർത്തിയവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തി ഗര്‍ഭിണിയാക്കിയ കേസിൽ പിതാവിന് ഐ.പി.സി, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം ജീവപര്യന്തവും കൂടാതെ 10 വർഷത്തെ തടവും 135,000 രൂപ പിഴയും. പടിഞ്ഞാറത്തറ സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കല്‍പ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. 2023-ലാണ് സംഭവം. അന്നത്തെ പടിഞ്ഞാറത്തറ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ യായിരുന്ന ആർ. ബിജു കേസില്‍ അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.

  • Related Posts

    ഇനി സ്വർണം വാങ്ങാൻ പറ്റുമോ? ഒരു പവൻ 1.11 ലക്ഷം രൂപ കടന്നു!

    Spread the love

    Spread the love  വീണ്ടും ഉയരത്തിലേക്ക് കുതിച്ച് രാജ്യത്തെ സ്വർണവില. പുതിയ സാമ്പത്തികവർഷത്തിലെ ആദ്യ ദിവസമായ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,11,080 രൂപയായി ഉയർന്നു. ഇന്നലെ വൈകുന്നേരത്തെ വിലയായ 1,09,640 രൂപയിൽ നിന്നും 1440 രൂപയുടെ കുതിപ്പാണ് സ്വർണവിലയിൽ…

    ‘വിഡിയോ ഉണ്ടാക്കാനുള്ള പുതിയ കണ്ടന്റ്, നാണം കെട്ടവർ’: സിന്ധു കൃഷ്ണയെ പരിഹസിച്ച ‘വ്യാജന്’ അഹാനയുടെ മറുപടി

    Spread the love

    Spread the loveഅച്ഛന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി സിന്ധു കൃഷ്ണ പങ്കുവച്ച പോസ്റ്റിൽ അധിക്ഷേപ കമന്റുമായി എത്തിയ ആൾക്ക് മറുപടിയുമായി അഹാന കൃഷ്ണ. വിഡിയോ ഉണ്ടാക്കാനുള്ള പുതിയ കണ്ടന്റ് ആണ് ഈ മരണമെന്നും ഇവർ നാണംകെട്ടവരാണെന്നുമാണ് േപരില്ലാത്ത ഒരു വ്യാജ പ്രൊഫൈലിൽ…

    Leave a Reply

    Your email address will not be published. Required fields are marked *