‘എനിക്കവരെ കണ്ടെത്തണം, സഹായിക്കാമോ?’: കോട്ടയ്ക്കലിലെ ബന്ധുക്കളെ തേടി ആൻഡമാനിലെ ഹംസ

Spread the love

കോട്ടയ്ക്കൽ ∙ ‘എന്റെ ബന്ധുക്കൾ കേരളത്തിലുണ്ട്. കോട്ടയ്ക്കലിൽ. എനിക്കവരെ കണ്ടെത്തണം. സഹായിക്കാമോ?’– ആൻഡമാൻ ദ്വീപിലെത്തുന്ന മലയാളികളോട് ഹംസ പാലപ്പെട്ടി (65) എന്ന ദ്വീപ് നിവാസി പതിവായി ഉന്നയിക്കുന്ന ചോദ്യമാണിത്. കോട്ടയ്ക്കൽ ആലിൻചുവട്ടിലെ സുബൈർ തയ്യിൽ എന്ന പൊതുപ്രവർത്തകനും ഈ ചോദ്യം കേൾക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. കഴിഞ്ഞമാസം ആൻഡമാനിൽ പോയപ്പോഴും കേട്ടു. സുബൈറിന്റെ ബന്ധുക്കൾ ദ്വീപിലെ തൃശിനാബാദിലുണ്ട്. അവരുടെ അടുത്തുപോകുമ്പോഴെല്ലാം യുവാവ്, ഇതിന് അടുത്തുതന്നെ താമസിക്കുന്ന ഹംസയെ സന്ദർശിക്കാറുണ്ട്.

 

ഹംസയുടെ വല്യുപ്പ മൊയ്തീനെ മലബാർ സമര സമയത്ത് ബ്രിട്ടിഷുകാർ ആൻഡമാനിലേക്കു നാടുകടത്തിയതാണ്. മലബാറിലെ ഒട്ടേറെ കുടുംബങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. അന്നു ബാലനായിരുന്ന, ഹംസയുടെ പിതാവ് അഹമ്മദും മൊയ്തീനൊപ്പമുണ്ടായിരുന്നു. മൊയ്തീൻ ആൻഡമാൻ ജയിലിൽ വച്ച് മരിച്ചു. 40 വർഷം മുൻപ് അഹമ്മദും മരിച്ചു. ഹംസയുടെ ഉമ്മയുടെ വീട് ചേളാരിയിലാണ്. അവരും ഇന്ന് ജീവിച്ചിരിപ്പില്ല.

 

ഹംസയും സഹോദരങ്ങളും മക്കളും പേരമക്കളും ജനിച്ചതും വളർന്നതുമെല്ലാം ആൻഡമാനിലാണ്. ഹിന്ദിയാണ് ഔദ്യോഗിക ഭാഷയെങ്കിലും മലയാളം മിക്കവർക്കുമറിയാം. കാരണം, പലരുടെയും വേര് മലപ്പുറത്താണ്. വണ്ടൂർ, തിരൂർ, കാളികാവ് തുടങ്ങി ജില്ലയിലെ പല നഗരങ്ങളുടെയും പേരിലുള്ള സ്ഥലങ്ങൾ ദ്വീപിലുണ്ട്.

 

ഹംസയുടെയും സഹോദരങ്ങളുടെയും ജീവിതപങ്കാളികൾ ദ്വീപ് നിവാസികൾ തന്നെയാണ്. ദ്വീപിലേക്കു നാടുകടത്തപ്പെട്ടവരിൽ പലരുടെയും ബന്ധുക്കൾ അവരെ കാണാനായി പിൽക്കാലത്ത് അവിടെയെത്തിയിരുന്നു. ദ്വീപിലെ സർക്കാർ തടിമില്ലിൽ 31 വർഷത്തോളം ജോലി ചെയ്തശേഷം, മൂന്നു വർഷം മുൻപാണ് ഹംസ വിരമിച്ചത്. ഭാര്യയുടെ ചികിത്സാർഥം വർഷങ്ങൾക്കുമുൻപ് ഹംസ കോട്ടയ്ക്കലിൽ വന്നിട്ടുണ്ട്. കഴിഞ്ഞമാസം സമസ്ത വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനായി കാസർകോട്ടുമെത്തി. അപ്പോഴെല്ലാം ബന്ധുക്കളെക്കുറിച്ച് വിശദമായി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

  • Related Posts

    രഹസ്യവിവരത്തെ തുടർന്ന് പരിശോധന; ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി 6 പേർ പിടിയിൽ

    Spread the love

    Spread the loveവളപട്ടണം ∙ ലോഡ്ജിൽ നിന്നു 6 പേരെ എംഡിഎംഎയുമായി പിടികൂടി. വളപട്ടണം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 6 പേർ പിടിയിലായത്.   കണ്ണാടി പറമ്പ് സ്വദേശികളായ കെ.മുബഷിർ (20), കെ.എം.ഷനദ്(19), കൊളച്ചേരി സ്വദേശിയായ…

    ‘സിനിമാ സെറ്റിൽവെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു’; സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ മൊണാലിസ

    Spread the love

    Spread the loveകൊച്ചി: സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണവുമായി കുംഭമേളയിലൂടെ വൈറലായ പെൺകുട്ടി മൊണാലിസ. സിനിമാ സെറ്റിൽവെച്ച് സംവിധായകൻ മോശമായി പെരുമാറിയെന്നും പലതവണ ശരീരത്തിൽ കയറിപ്പിടിച്ചെന്നും മൊണാലിസ ആരോപിച്ചു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *