10 വർഷത്തിനിടയിലെ ദൈർഘ്യമേറിയ വിദേശ പര്യടനത്തിന് മോദി, 5 രാജ്യങ്ങൾ സന്ദർശിക്കും

Spread the love

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ, 10 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനത്തിന് ഇന്ന് തുടക്കം. എട്ടു ദിവസം നീളുന്ന പര്യടനത്തി‌ൽ ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും. പ്രതിരോധം, അപൂർവ മൂലകങ്ങൾ, ഭീകരതയ്‌ക്കെതിരായ പോരാട്ടം എന്നീ മേഖലകളിൽ കൂടുതൽ സഹകരിക്കുകയാണു ലക്ഷ്യം. പ്രതിരോധ രംഗത്ത് ഇന്ത്യയുമായി കൂടുതൽ സഹകരിക്കാൻ ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലിഥിയം ഉൾപ്പെടെയുള്ള അപൂർവ മൂലകങ്ങൾ ഏറെയുള്ള അർജന്റീന ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി കൂടുതൽ സഹകരിക്കാൻ ഇന്ത്യയ്ക്കു താൽപര്യമുണ്ട്.

 

ഇന്നു ഇന്ത്യൻ സമയം 2.30നു ഘാനയിലെ അക്രയിലെത്തുന്ന ‌പ്രധാനമന്ത്രി മോദി പ്രസിഡന്റ് ജോൺ ദ്രാമനി മഹാമയുമായി ചർച്ച നടത്തും. രാത്രി അദ്ദേഹമൊരുക്കുന്ന അത്താഴവിരുന്നിലും പങ്കെടുക്കുന്നുണ്ട്. നാളെ ഘാനയിലെ ഇന്ത്യൻ സമൂഹവുമായും കൂടിക്കാഴ്ച നടത്തും. ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളും സന്ദർശിക്കുന്ന പ്രധാനമന്ത്രി വിവിധ ധാരണാപത്രങ്ങളിലും ഒപ്പിടും. ബ്രസീലിൽ ബ്രിക്സ് സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. ഇന്ത്യയുടെ ആകാശ് മിസൈൽ ഉൾപ്പെടെയുള്ളവയിൽ ബ്രസീൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൃഷി, ഊർജം, വാണിജ്യം തുടങ്ങിയ മേഖലകളിൽ അർജന്റീനയുമായി കൂടുതൽ സഹകരണം ലഭ്യമിടുന്ന ഇന്ത്യ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിനെതിരായ പോരാട്ടത്തിൽ ഈ രാജ്യങ്ങളുടെയെല്ലാം പിന്തുണയും ലക്ഷ്യമിടുന്നു.

  • Related Posts

    ലോക കടുവാ ദിനം: അറിയണം പെരിയാറും പറമ്പിക്കുളവും വയനാടും

    Spread the love

    Spread the loveഇന്ത്യയുടെ ദേശീയ മൃഗമായ കടുവകളുടെ സംരക്ഷണത്തിന് രാജ്യത്ത് പല പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. അവയിലൊന്നാണ് കടുവാ സംരക്ഷണത്തിനു ടൈഗർ റിസർവ്വുകളും വന്യജീവി സങ്കേതങ്ങള്‍. ജൂലൈ 29 ലോക കടുവാ ദിനം…കടുവകളുടെ സംരക്ഷണത്തിനായി മാറ്റിവെച്ചിരിക്കുന്നദിനം. കടുവകളുടെ സംരക്ഷിക്കുന്നതിന്‍റെ പ്രാധാന്യം ഓര്‍മ്മിക്കിക്കുന്ന…

    സന്ദർശക വീസയിൽ ദുബായിലെത്തി മോഷണം:പ്രവാസികൾക്ക് തടവും നാടുകടത്തലും

    Spread the love

    Spread the loveദുബായ് ∙ ദുബായ് ജബൽ അലിയിലെ വില്ലയിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസിൽ അഞ്ച് മധ്യേഷ്യൻ പൗരന്മാർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തും.…

    Leave a Reply

    Your email address will not be published. Required fields are marked *