പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം; മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഹോട്ടല്‍ മുറിയിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ചു: ഡോക്ടര്‍ അറസ്റ്റില്‍

Spread the love

ചെന്നൈ: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ഹോട്ടല്‍ മുറിയിലെത്തിച്ച് പീഡിപ്പിച്ച സര്‍ക്കാര്‍ ഡോക്ടറെ പോലിസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ മുറിയില്‍ നിന്നും വിദ്യാര്‍ത്ഥിനിക്കൊപ്പമാണ് ഇദ്ദേഹത്തെ ഊട്ടി വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. സര്‍വകലാശാലാ അധികൃതരുമായുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് മാര്‍ക്ക് വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ വിദ്യാര്‍ഥിനിയെ സമീപിച്ചത്.

 

 

തുടര്‍ന്ന് സ്വകാര്യ ഹോട്ടലിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. നീലഗിരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശ് ആണ് പീഡന കേസില്‍ അറസ്റ്റിലായത്. ഹോട്ടല്‍ മുറിയില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്.

 

 

പ്രതിയായ ഓം പ്രകാശ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും നിലവില്‍ ആരും കൂടെ താമസമില്ലെന്ന് പൊലീസ് പറഞ്ഞു. സമാനമായ രീതിയില്‍ ഇയാള്‍ മറ്റ് വിദ്യാര്‍ഥിനികളെയും കെണിയില്‍പ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്.

  • Related Posts

    കാമുകിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച് മുൻ ഗ്രാമത്തലവൻ; കൊന്ന് കനാലിൽ തള്ളി യുവതി

    Spread the love

    Spread the loveപ്രതാപ്ഗഡ്∙ ഉത്തർപ്രദേശിലെ സുമേർപൂറിൽ ഗ്രാമത്തിന്റെ മുൻതലവനെ യുവതിയും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. മുഷ്തഖ് ഗുൽഷൻ എന്ന മുന്നയെയാണ് കൊലപ്പെടുത്തിയത്. ചാക്കിൽ കെട്ടിയ നിലയിൽ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ യുവതിയേയും സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച്…

    ശിക്ഷ കഴിഞ്ഞിറങ്ങിയശേഷം വീണ്ടും മോഷണം; നല്ലഭക്ഷണവും ചികിത്സയും, ജയിലിൽ പോകാനിഷ്ടമെന്ന് കുറ്റസമ്മതം

    Spread the love

    Spread the loveകോവളം: മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആൾ വീണ്ടും മോഷണം നടത്തി പിടിയിലായി. കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലിപ്ഖാനെ(46) ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്. ജയിലിലേക്ക് തിരിച്ചുപോകാനുളള ആഗ്രഹത്തെ തുടർന്നാണ് വീണ്ടും മോഷണം നടത്തിയതെന്നാണ് ഇയാൾ…

    Leave a Reply

    Your email address will not be published. Required fields are marked *