കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; രണ്ട് കോടിയുടെ ആഭരണങ്ങൾ നഷ്ടമായി

Spread the love

തിരുവനന്തപുരം ∙ കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നതായി പരാതി. അലമാരയിൽ സൂക്ഷിച്ച 2 കോടി രൂപ മൂല്യമുള്ള ആഭരണങ്ങൾ നഷ്ടമായെന്നാണ് പൊലീസിൽ പരാതി ലഭിച്ചത്. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി ആണ് പേരൂർക്കട പൊലീസിൽ പരാതി നൽകിയത്.

 

രത്നക്കല്ലുൾപ്പെടെയുള്ള സ്വർണാഭരണങ്ങൾ ഇരുമ്പ് പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. 2025 നവംബർ മാസത്തിൽ ബെംഗളൂരുവിൽ പോകുന്നതിനു മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായതായി കണ്ടത്. ഇതിനു 10 ദിവസം മുൻപും ആഭരണം പുറത്തെടുത്ത് അടുക്കി വച്ചിരുന്നു. തുടർന്ന് കൊട്ടാരത്തിൽ പരിശോധന നടത്തിയിട്ടും കണ്ടെത്താതിരുന്നതിനെ തുടർന്നാണ് രണ്ട് ദിവസം മുൻപ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • Related Posts

    പ്രളയകാലത്തെ കൂട്ടായ്മയിൽ നിന്നും സൌജന്യ ഡയാലിസിസ് കേന്ദ്രത്തിലേക്ക്; വയനാടിന് മാതൃകയായി മീനങ്ങാടി ചാരിറ്റബിൾ ട്രസ്റ്റ്

    Spread the love

    Spread the loveകൽപ്പറ്റ: വയനാട് ജില്ലയിലെ സാധാരണക്കാരായ വൃക്കരോഗികൾക്ക് വലിയ ആശ്വാസമേകിക്കൊണ്ട് പൂർണ്ണമായും സൌജന്യമായി പ്രവർത്തിക്കുന്ന ആദ്യത്തെ ജനകീയ ഡയാലിസിസ് കേന്ദ്രം മീനങ്ങാടിയിൽ ഒരുങ്ങുന്നു. 2018-ലെ മഹാപ്രളയകാലത്ത് ദുരിതബാധിതർക്ക് ഭക്ഷണക്കിറ്റുകൾ എത്തിക്കുന്നതിനായി ഒത്തുചേർന്ന ഒരു കൂട്ടം തദ്ദേശവാസികളുടെ കൂട്ടായ്മയാണ് ഇന്ന് ‘മീനങ്ങാടി…

    തലേദിവസം വീട്ടിലെത്തി ഒളിച്ചിരുന്നു, ആണ്‍വേഷം കെട്ടി 10 പവന്‍ പിടിച്ചുപറിച്ചു, കിടപ്പുരോഗിയുടെ സ്വര്‍ണം കവര്‍ന്നത് ഹോം നഴ്‌സും സുഹൃത്തും

    Spread the love

    Spread the loveകൊച്ചി: എറണാകുളം മൂവാറ്റുപുഴയില്‍ കിടപ്പുരോഗിയായ വീട്ടമ്മയുടെ ആഭരണം കവര്‍ന്ന കേസില്‍ വീട്ടുജോലിക്കാരിയും കൂട്ടുകാരിയും അറസ്റ്റില്‍. തമിഴ്നാട് മധുര സിന്ധുപ്പാട്ടിയില്‍ സെംപാട്ടി സ്വദേശി സുധ ശങ്കര്‍ (38), ദിണ്ടിക്കല്‍ മലയഗൗഡന്‍പാട്ടി പൊട്ടിക്കളം ലക്ഷ്മി (46) എന്നിവരാണ് പിടിയിലായത്. ഇവര്‍ മോഷ്ടിച്ച്…

    Leave a Reply

    Your email address will not be published. Required fields are marked *