തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യും

Spread the love

 

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചു. 2024 ഡിസംബർ 31 വരെ ചുമത്തിയിട്ടുള്ള എല്ലാ ട്രാഫിക് ഇ-ചെല്ലാൻ കേസുകൾക്കും ഈ ആംനസ്റ്റി ആനുകൂല്യം ലഭ്യമാകും. ഒരേ വാഹനത്തിന് തന്നെ ഒന്നിലധികം പിഴകൾ നിലനിൽക്കുന്നതും ഉയർന്ന തുക അടയ്ക്കേണ്ടി വരുന്നതും കാരണം ഉടമകൾ പിഴയടക്കാൻ മടിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം.

 

നിലവിൽ കോടതികളിൽ കെട്ടിക്കിടക്കുന്ന ഇത്തരം കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഗതാഗത കമ്മീഷണർ സമർപ്പിച്ച ശുപാർശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.

 

ഈ ആനുകൂല്യം ലഭിക്കുന്നതിനായി 2026 ഏപ്രിൽ 30-ന് മുമ്പായി പിഴത്തുകയുടെ പകുതി അടച്ചുതീർക്കേണ്ടതുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ തുക അടയ്ക്കുന്നവർക്ക് മാത്രമേ ഈ ഇളവ് പ്രയോജനപ്പെടുത്താൻ സാധിക്കൂ. ഇതോടെ വർഷങ്ങളായി തീർപ്പാകാതെ കിടക്കുന്ന ട്രാഫിക് കേസുകൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  • Related Posts

    പ്രളയകാലത്തെ കൂട്ടായ്മയിൽ നിന്നും സൌജന്യ ഡയാലിസിസ് കേന്ദ്രത്തിലേക്ക്; വയനാടിന് മാതൃകയായി മീനങ്ങാടി ചാരിറ്റബിൾ ട്രസ്റ്റ്

    Spread the love

    Spread the loveകൽപ്പറ്റ: വയനാട് ജില്ലയിലെ സാധാരണക്കാരായ വൃക്കരോഗികൾക്ക് വലിയ ആശ്വാസമേകിക്കൊണ്ട് പൂർണ്ണമായും സൌജന്യമായി പ്രവർത്തിക്കുന്ന ആദ്യത്തെ ജനകീയ ഡയാലിസിസ് കേന്ദ്രം മീനങ്ങാടിയിൽ ഒരുങ്ങുന്നു. 2018-ലെ മഹാപ്രളയകാലത്ത് ദുരിതബാധിതർക്ക് ഭക്ഷണക്കിറ്റുകൾ എത്തിക്കുന്നതിനായി ഒത്തുചേർന്ന ഒരു കൂട്ടം തദ്ദേശവാസികളുടെ കൂട്ടായ്മയാണ് ഇന്ന് ‘മീനങ്ങാടി…

    തലേദിവസം വീട്ടിലെത്തി ഒളിച്ചിരുന്നു, ആണ്‍വേഷം കെട്ടി 10 പവന്‍ പിടിച്ചുപറിച്ചു, കിടപ്പുരോഗിയുടെ സ്വര്‍ണം കവര്‍ന്നത് ഹോം നഴ്‌സും സുഹൃത്തും

    Spread the love

    Spread the loveകൊച്ചി: എറണാകുളം മൂവാറ്റുപുഴയില്‍ കിടപ്പുരോഗിയായ വീട്ടമ്മയുടെ ആഭരണം കവര്‍ന്ന കേസില്‍ വീട്ടുജോലിക്കാരിയും കൂട്ടുകാരിയും അറസ്റ്റില്‍. തമിഴ്നാട് മധുര സിന്ധുപ്പാട്ടിയില്‍ സെംപാട്ടി സ്വദേശി സുധ ശങ്കര്‍ (38), ദിണ്ടിക്കല്‍ മലയഗൗഡന്‍പാട്ടി പൊട്ടിക്കളം ലക്ഷ്മി (46) എന്നിവരാണ് പിടിയിലായത്. ഇവര്‍ മോഷ്ടിച്ച്…

    Leave a Reply

    Your email address will not be published. Required fields are marked *