കല്യാണം മുടക്കി, ചോദ്യം ചെയ്യാനെത്തിയവരെ മർദിച്ച് യുവാവും സുഹൃത്തുക്കളും

Spread the love

മലപ്പുറം ∙ കല്യാണം മുടങ്ങിയതിനെക്കുറിച്ച് സംസാരിക്കാനെത്തിയ യുവതിയുടെ ബന്ധുക്കളെ യുവാവും സുഹൃത്തുക്കളും ചേർന്നു മർദിച്ചു. മലപ്പുറം കൂട്ടിലങ്ങാടിയിലാണു സംഭവം. വിവാഹം മുടക്കിയതിനെക്കുറിച്ച് പരാതി പറയാനായി ഒളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുക്കൾ പെരുന്താട്ട് സ്വദേശിയായ യുവാവിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം.

 

സംസാരിക്കുന്നതിനിടെ യുവാവും സുഹൃത്തുക്കളും ചേർന്ന് യുവതിയുടെ ബന്ധുക്കളെ മർദിക്കുകയായിരുന്നു. യുവതിയുടെ അമ്മയ്ക്കും സഹോദരിക്കുമടക്കം പരുക്കേറ്റു. പരുക്കേറ്റവർ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ കുടുംബം മലപ്പുറം പൊലീസിൽ പരാതി നൽകി.

 

പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചയാളുടെ വീട്ടിൽ തോക്കുമായെത്തി യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ യുവതിയുമായുള്ള കല്യാണത്തിൽ നിന്ന് ചെറുക്കന്റെ വീട്ടുകാർ പിന്മാറിയെന്നാണു ആരോപണം.

  • Related Posts

    യാത്രക്കാരിയായി ഹര്‍ഷിന, കേരളം ചുറ്റാന്‍ കോണ്‍ഗ്രസിന്റെ ‘ഇന്ദിര ഗ്യാരന്റി’ ബസ്

    Spread the love

    Spread the loveകോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ‘ഗ്യാരന്റി ബസ്’ തയാറാക്കി കെപിസിസി. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനത്തിനൊപ്പം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രചാരണ ബസിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കും.…

    നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യരുത്, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ്; മുന്നറിയിപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ്. പൊതുജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ സാധ്യതയുള്ളതുമായ നിരവധി യുആര്‍എല്ലുകള്‍ (URL) ഇതിനകം നീക്കം…

    Leave a Reply

    Your email address will not be published. Required fields are marked *