അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന പരാതി; ശ്വേത മേനോനെതിരായ കേസ് റദ്ദാക്കി

Spread the love

കൊച്ചി∙ സിനിമ അഭിനേതാക്കളുടെ സംഘടന അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന പരാതിയിലെടുത്ത കേസാണ് റദ്ദാക്കിയത്. ശ്വേതയ്ക്ക് എതിരെ എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് സി.എസ് ഡയസിന്റെ ഉത്തരവ്. അമ്മ തിരഞ്ഞെടുപ്പ് സമയത്ത് ശ്വേത മേനോന്റെ സല്‍പ്പേര് കളങ്കപ്പെടുത്താനായിരുന്നു പരാതിയെന്ന വിമർശനത്തോടെയാണ് കോടതിയുടെ ഉത്തരവ്.

 

എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നത്. പരാതി മുഖവിലയ്‌ക്കെടുത്താലും ശ്വേതയ്ക്ക് എതിരെ ചുമത്തിയ ഐടി നിയമത്തിലെയും ഇമ്മോറല്‍ ട്രാഫിക് നിയമത്തിലെയും കുറ്റങ്ങള്‍ നിലനില്‍ക്കില്ല. ശ്വേതയുടെ സല്‍പ്പേര് കളങ്കപ്പെടുത്താനും വ്യക്തി വിദ്വേഷം മുന്‍നിര്‍ത്തിയുമാണ് പരാതി. നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി ചോദിച്ചു.

 

പാലേരി മാണിക്യം, രതിനിര്‍വ്വേദം, കളിമണ്ണ് എന്നീ ചിത്രങ്ങളിലും ഗര്‍ഭനിരോധന ഉറയുടെ പരസ്യ ചിത്രത്തിലും ശ്വേത അഭിനയിച്ചുവെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാൽ പാലേരി മാണിക്യത്തിലെ അഭിനയത്തിനാണ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചതെന്നു കോടതി ചൂണ്ടിക്കാട്ടി. എല്ലാ ചലച്ചിത്രങ്ങള്‍ക്കും സെന്‍സര്‍ ബോര്‍ഡ് യഥാസമയം അംഗീകാരം നല്‍കിയിട്ടുണ്ട്. അമ്മ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ തന്നെ അധിക്ഷേപിക്കാനാണ് പരാതി നല്‍കിയതെന്ന ശ്വേതയുടെ വാദവും അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി.

  • Related Posts

    മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷൻ: റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്

    Spread the love

    Spread the love      മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട്, റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്. ശാസ്ത്രീയ പഠനം ഉൾപ്പെടുത്തിയാകും റിപ്പോർട്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഏതൊക്കെ മോഡിഫിക്കേഷൻ അനുവദിക്കാം എന്നത്…

    എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; വിചാരണയ്ക്കിടെ മൊഴി മാറ്റി അതിജീവിത

    Spread the love

    Spread the loveതിരുവനന്തപുരം: മുന്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റി അതിജീവിത. എല്‍ദോസ് കുന്നപ്പള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത നെയ്യാറ്റിന്‍കര കോടതിയില്‍ വിചാരണയ്ക്കിടെ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് അതിജീവിതയുടെ മൊഴിമാറ്റമെന്നത് വ്യക്തമല്ല. കേസിന്റെ തുടര്‍നടപടി കോടതി നാളെ പരിഗണിക്കും.…

    Leave a Reply

    Your email address will not be published. Required fields are marked *