മൊണാലിസയും ഫർമാനും വിവാഹിതരായി; ‘കേരളം സുന്ദരം, സുരക്ഷിതം, ഇവിടെ കഴിയാൻ ആഗ്രഹം’

Spread the love

തിരുവനന്തപുരം: കുഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ ഭോസ്ലെയും മുഹമ്മദ് ഫർമാനും വിവാഹിതരായി. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരം അരുമാനൂർ നയിനാർ ക്ഷേത്രത്തിൽവെച്ചാണ് ഇരുവരും വിവാഹതിരായത്. നാട്ടുകാരുടെ സാന്നിധ്യത്തിൽ പൂജാരി നൽകിയ താലിയും കുങ്കുമവും ചാർത്തി മൊണാലിസയെ ഫർമാൻ ജീവിതസഖിയാക്കി. കേരളം ഇഷ്ടപ്പെട്ടുവെന്നും ഇവിടെ കുറച്ചുനാൾ കഴിയാൻ ആഗ്രഹിക്കുന്നുവെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

 

മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ മൊണാലിസയും മഹാരാഷ്ട്രാ സ്വദേശിയായ ഫർമാനും അഭിനേതാക്കളാണ്. ഇരുവരും ആറുമാസക്കാലമായി പ്രണയത്തിലാണെന്ന് ഫർമാൻ പറയുന്നു. ‘സിനിമാ സെറ്റിൽ വെച്ചാണ് മൊണാലിസയെ പരിചയപ്പെട്ടത്. ആറു മാസമായി പ്രണയത്തിലാണ്. ആറു മാസത്തെ പ്രണയം 60 വർഷം പോലെയാണ് തോന്നിയത്.’ ഫർമാൻ പറയുന്നു.

 

ഒരു സിനിമാ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് ഇരുവരും കേരളത്തിൽ എത്തിയത്. ‘കേരളം ചുറ്റിക്കറങ്ങാൻ ഇറങ്ങിയപ്പോൾ അമ്പലം കണ്ട് ഇഷ്ടപ്പെട്ടു. ഇവിടെ കല്യാണം കഴിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ അമ്പല കമ്മിറ്റി അനുവാദം തന്നു. കേരളം സുന്ദരമാണ്, സുരക്ഷിതമാണ്.. കുറച്ച് നാൾ ഇവിടെ നിൽക്കാൻ ആഗ്രഹിക്കുന്നു.’ എന്നാൽ, തന്റെ പിതാവിന് ഈ ബന്ധം ഇപ്പോഴും പ്രശ്‌നമാണെന്നും ഫർമാൻ പറയുന്നു.

 

മറ്റ് സംസ്ഥാനങ്ങളിൽ തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടിവരുമെന്ന് ഉറപ്പുള്ളതിനാലാണ് കേരളം തിരഞ്ഞെടുത്തതെന്ന് ഇരുവരും പറഞ്ഞു. വിവാഹത്തിന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.എ. റഹീം എംപി എന്നിവർ സാക്ഷികളായി.

  • Related Posts

    മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷൻ: റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്

    Spread the love

    Spread the love      മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട്, റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്. ശാസ്ത്രീയ പഠനം ഉൾപ്പെടുത്തിയാകും റിപ്പോർട്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഏതൊക്കെ മോഡിഫിക്കേഷൻ അനുവദിക്കാം എന്നത്…

    എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; വിചാരണയ്ക്കിടെ മൊഴി മാറ്റി അതിജീവിത

    Spread the love

    Spread the loveതിരുവനന്തപുരം: മുന്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റി അതിജീവിത. എല്‍ദോസ് കുന്നപ്പള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത നെയ്യാറ്റിന്‍കര കോടതിയില്‍ വിചാരണയ്ക്കിടെ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് അതിജീവിതയുടെ മൊഴിമാറ്റമെന്നത് വ്യക്തമല്ല. കേസിന്റെ തുടര്‍നടപടി കോടതി നാളെ പരിഗണിക്കും.…

    Leave a Reply

    Your email address will not be published. Required fields are marked *