വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറിടിച്ച് വീഴ്ത്തി, എസ്.ഐ ആശുപത്രിയിൽ; യുവാവിനായി തിരച്ചിൽ

Spread the love

ചേലക്കര: വാഹന പരിശോധനയ്ക്കിടെ എസ്.ഐ.യെ സ്കൂട്ടർകൊണ്ട് ഇടിച്ചിട്ടു. ചേലക്കര പോലീസ് എസ്.ഐ. ജോളി സെബാസ്റ്റ്യനാണ് പരിക്കേറ്റത്. കാലുകൾക്ക് പരിക്കേറ്റ എസ്.ഐ. ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ചയാണ് സംഭവം.

 

വെങ്ങാനെല്ലൂർ സെൻററിൽ വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറിൽ എത്തിയ യുവാവിനെ തടഞ്ഞു. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി കൂടുതൽ ചോദ്യംചെയ്യുന്നതിനിടെ എസ്.ഐ.യെ ഇടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നു.

 

നിലത്തുവീണ എസ്.ഐ.യുടെ ഒരു കാലിനും ചെറുതായി പരിക്കേറ്റു. യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായോ ലഹരി കൈവശം വെച്ചതായോ പോലീസ് സംശയിക്കുന്നു. പ്രദേശത്തെ സി.സി.ടി.വി. ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

  • Related Posts

    സൗദിയിലെ ജയിലിൽ തടവിലായിരുന്ന അബ്ദുൽ റഹീം മോചിതനായി

    Spread the love

    Spread the loveഫറോക്ക്(കോഴിക്കോട്) ∙ സൗദി ജയിലിൽ കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ജയിൽ മോചിതനായി. സൗദി പൗരന്റെ മകൻ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദ് ജയിലിൽ തടവിലായിരുന്ന രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ…

    സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. 2026 – 27 അധ്യയന വര്‍ഷത്തെ സ്ഥലംമാറ്റമാണ് തടഞ്ഞത്. സെന്‍സസ് ചുമതലകള്‍ക്കയാണ് നടപടി എന്നാണ് വിശദീകരണം. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇതോടെ…

    Leave a Reply

    Your email address will not be published. Required fields are marked *