‘അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല, വിവാദമാവുമെന്ന് കരുതിയില്ല’; റഫീഖിനെ ഫോണിൽ വിളിച്ച് മമ്മൂട്ടി

Spread the love

 

കൽപറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനെ ഫോണിൽ വിളിച്ച് സംസാരിച്ച് നടൻ മമ്മൂട്ടി. വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ റഫീഖിനോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടത് വിവാദമായ പശ്ചാത്തലത്തിലാണ് മമ്മൂട്ടിയുടെ ഫോൺ കോൾ. അപമാനിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല തന്റെ വാക്കുകളെന്ന് മമ്മൂട്ടി റഫീഖിനോട് പറഞ്ഞു.

 

സ്വകാര്യമായി പറഞ്ഞ കാര്യമാണ്. അത് ഇത്രയും വലിയ വിവാദമാവുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി റഫീഖിനോട് പറഞ്ഞുവെന്നാണ് വിവരം. റഫീഖ് ഇതുവരെ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.

 

സ്വകാര്യസന്ദർശനത്തിനായിട്ടായിരുന്നു മമ്മൂട്ടി ടൗൺഷിപ്പിൽ എത്തിയത്. നിർമാതാവ് ആന്റോ ജോസഫും ഒപ്പമുണ്ടായിരുന്നു. മമ്മൂട്ടി ടൗൺഷിപ്പ് സന്ദർശിക്കാനായി വരുന്നതിന് തൊട്ടുമുൻപാണ് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി ടൗൺഷിപ്പിലെത്തി മടങ്ങിയത്. അതുകൊണ്ടുതന്നെ കെ. റഫീഖ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ നേരത്തേത്തന്നെ ടൗൺഷിപ്പിൽ ഉണ്ടായിരുന്നു.

 

ടൗൺഷിപ്പിലെ വിവിധയിടങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് മമ്മൂട്ടി റഫീഖിനോട് നീരസം പ്രകടിപ്പിച്ചത്. ‘നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ’, എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ഇതിനെതിരേ കടുത്ത സൈബർ ആക്രമണമാണ് മമ്മൂട്ടിക്കെതിരേ സാമൂഹികമാധ്യമങ്ങളിലുണ്ടായത്.

  • Related Posts

    ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതി പിടിയിൽ

    Spread the love

    Spread the loveതീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ലഹരിയുടെ ഉറവിടം കണ്ടെത്തി പോലീസ്. തൃശ്ശൂർ തൃപ്രയാറിൽ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതി പൊലീസ്…

    രഹസ്യവിവരത്തെ തുടർന്ന് പരിശോധന; ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി 6 പേർ പിടിയിൽ

    Spread the love

    Spread the loveവളപട്ടണം ∙ ലോഡ്ജിൽ നിന്നു 6 പേരെ എംഡിഎംഎയുമായി പിടികൂടി. വളപട്ടണം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 6 പേർ പിടിയിലായത്.   കണ്ണാടി പറമ്പ് സ്വദേശികളായ കെ.മുബഷിർ (20), കെ.എം.ഷനദ്(19), കൊളച്ചേരി സ്വദേശിയായ…

    Leave a Reply

    Your email address will not be published. Required fields are marked *