പോക്സോ കേസ്; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

Spread the love

മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷവും ഒരു മാസവും കഠിന തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി. മാനന്തവാടി കല്ലിയോട്ടുകുന്ന് സ്വദേശി ഷാഫിക്കാണ് (32) സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷ വിധിച്ചത്. 2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാനന്തവാടി സബ് ഇൻസ്പെക്ടറായിരുന്ന ബിജു ആന്റണി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും കേസ് ജില്ലാ എസ്.എം.എസിന് കൈമാറുകയുമായിരുന്നു.

 

അന്നത്തെ എസ്.എം.എസ് ഡി.വൈ.എസ്.പി പി. ശശികുമാറാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ സംഘത്തിൽ എസ്.എം.എസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രജിത സുമവും ഉണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ഓമന വർഗീസ് ഹാജരായി.

  • Related Posts

    ‘ഗ്രാമ വണ്ടി’ വ്യാപകമാക്കാന്‍ കെഎസ്ആര്‍ടിസി; പ്രത്യേക റിസര്‍ച്ച് വിംഗ് ആരംഭിക്കുന്നു

    Spread the love

    Spread the loveതിരുവനന്തപുരം: ഗ്രാമപ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യം ശക്തിപ്പെടുത്തുന്നതിനായി ‘ഗ്രാമ വണ്ടി’പദ്ധതി കൂടുതല്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, നവീകരണ സാധ്യതകള്‍ എന്നിവ പഠിക്കുന്നതിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക റിസര്‍ച്ച് വിംഗ് ആരംഭിക്കും. ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍,…

    വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; റെയ്ഡിന് പിന്നാലെ നടപടി

    Spread the love

    Spread the loveകൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടിലെ റെയ്ഡിന് പിന്നാലെ വീണ വിജയന്റെതടക്കമുള്ള 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപയുടെ നിക്ഷേപം മരവിപ്പിച്ച് ഇഡി. കേരളത്തിലും ബംഗളൂരിലും നടത്തിയ റെയ്ഡുകളുടെ തുടര്‍ച്ചയായാണ് നടപടി. വീണാ വിജയന്റെ പേരിലുളള എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടാണ്…

    Leave a Reply

    Your email address will not be published. Required fields are marked *