
തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ്യുടി ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്നുള്ള ഏഴ് സ്‌പെഷലിസ്റ്റുകള്‍ അടങ്ങുന്ന സംഘം വിഎസിനെ പരിശോധിക്കുകയും ഇപ്പോള്‍ നല്‍കുന്ന ചികിത്സ വിലയിരുത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ നല്‍കിവരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ട്, സിആര്‍ആര്‍ടി, ആന്റിബയോടിക് തുടങ്ങിയ ചികിത്സകള്‍ തുടരാനാണ് തീരുമാനമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
രക്തസമ്മർദം വളരെ താണ നിലയിലാണ്. ഡയാലിസിസ് ഇന്നലെയും തുടർന്നു. കടുത്ത ഹൃദയാഘാതത്തെത്തുടർന്ന് 23 നാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു വിഎസ് കഴിയുന്നത്.