വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു?; നഗരൂരിൽ അച്ഛനും മകനും മരിച്ച നിലയിൽ

Spread the love

തിരുവനന്തപുരം∙ നഗരൂരില്‍ അച്ഛനെയും മകനെയും പുരയിടത്തിനു സമീപത്തെ നീര്‍ച്ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അനധികൃത വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. നഗരൂര്‍ ബ്ലോക്ക് ഓഫിസിനു സമീപത്തുള്ള വീട്ടിലാണ് സംഭവം. ചെങ്കിക്കുന്നു സ്വദേശികളായ കൊച്ചുണ്ണി, മകന്‍ അഖില്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരച്ചീനി കൃഷി ചെയ്യുന്ന പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന, വൈദ്യുതി കടത്തിവിട്ട കമ്പിവേലിയില്‍നിന്നാകാം ഇവര്‍ക്കു ഷോക്കേറ്റതെന്നാണ് കരുതുന്നത്.

 

സംഭവവുമായി ബന്ധപ്പെട്ട് വേണുഗോപാലന്‍ പോറ്റി, ഗോപാലന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നു പുലര്‍ച്ചെയാണ് കൊച്ചുണ്ണിയുടെയും മകന്റെയും മൃതദേഹം മരച്ചീനി കൃഷിയുള്ള പുരയിടത്തിനു സമീപത്തെ നീര്‍ച്ചാലില്‍ കണ്ടെത്തിയത്. ഇവര്‍ക്കു രാത്രിയാണ് ഷോക്കേറ്റതെന്നാണു പൊലീസ് കരുതുന്നത്. പൊലീസ് എത്തുമ്പോഴേക്കും കമ്പി വേലി അഴിച്ചു മാറ്റിയ നിലയിലായിരുന്നു. കാട്ടുപന്നി കൃഷി നശിപ്പിക്കാതിരിക്കാനാണ് വേലി സ്ഥാപിച്ചിരുന്നത്. കൊച്ചുണ്ണിയുടെയും അഖിലിന്റെയും മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്കു മാറ്റി.

  • Related Posts

    വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: സ്വകാര്യ ഹർജിക്ക് ഇടക്കാല സ്‌റ്റേ; വ്യാജരേഖയുണ്ടാക്കിയെന്ന് പ്രോസിക്യൂഷൻ

    Spread the love

    Spread the loveതിരുവനന്തപുരം ∙ കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ ശൈശവ വിവാഹം നടത്തിയ കേസിന്റെ തുടർ നടപടികൾക്ക് ഇടക്കാല സ്റ്റേ. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബുവിന്റേതാണ് ഉത്തരവ്. സംഭവത്തിൽ മധ്യപ്രദേശിലും കേസുള്ളതിനാൽ ആ കേസിന്റെ വിശദാംശങ്ങൾ അറിയാനായി മധ്യപ്രദേശ്…

    ‘നഗ്നദൃശ്യങ്ങൾ പകർത്തി, അശ്ലീല സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണി’: ഷിയാസിനെതിരെ പരാതിയുമായി യുവതി

    Spread the love

    Spread the loveകൊച്ചി∙ നടനും മോ‍ഡലുമായ ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി. ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്നാണ് യുവതി പരാതി നൽകിയത്. ‘ഷിയാസ് കരീം 65 ലക്ഷം രൂപ തട്ടിയെടുത്തു. നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അശ്ലീല പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് നിരന്തരം…

    Leave a Reply

    Your email address will not be published. Required fields are marked *