കൈക്കൂലിക്കേസിൽ അറസ്റ്റ്; ജയിലിൽനിന്ന് ഇറങ്ങിയ എംവിഐക്ക് ഡ്രൈവിങ് സ്കൂളുകാരുടെ സ്വീകരണം

Spread the love

ആലപ്പുഴ/ കോട്ടയം∙ കൈക്കൂലിക്കേസിൽ അറസ്റ്റിലായ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്കു ജയിലിനു പുറത്തു സ്വീകരണം. ചേർത്തലയിൽ വച്ച് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്ത മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി.ബിജുവിനെയാണു ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും ചേർന്നു കോട്ടയം ജില്ലാ ജയിലിനു പുറത്തു സ്വീകരിച്ചത്. റിമാൻഡ് കാലാവധി കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണു സ്വീകരണം നൽകിയത്.

 

ജനുവരി 30നാണു കെ.ജി.ബിജുവിനെ ഏജന്റ് വഴി കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ വിജിലൻസ് പിടികൂടിയത്. അന്നു ബിജുവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപണം ഉയർന്നിരുന്നു. വിരമിക്കാൻ രണ്ടുമാസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അറസ്റ്റ്. 37 വർഷം സർവീസിലുണ്ടായിട്ടും മുൻപ് ഒരാരോപണവും ബിജുവിനെതിരെ ഉണ്ടായിട്ടില്ലെന്നാണു സ്വീകരിക്കാനെത്തിയവർ പറഞ്ഞത്.

  • Related Posts

    വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: സ്വകാര്യ ഹർജിക്ക് ഇടക്കാല സ്‌റ്റേ; വ്യാജരേഖയുണ്ടാക്കിയെന്ന് പ്രോസിക്യൂഷൻ

    Spread the love

    Spread the loveതിരുവനന്തപുരം ∙ കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ ശൈശവ വിവാഹം നടത്തിയ കേസിന്റെ തുടർ നടപടികൾക്ക് ഇടക്കാല സ്റ്റേ. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബുവിന്റേതാണ് ഉത്തരവ്. സംഭവത്തിൽ മധ്യപ്രദേശിലും കേസുള്ളതിനാൽ ആ കേസിന്റെ വിശദാംശങ്ങൾ അറിയാനായി മധ്യപ്രദേശ്…

    ‘നഗ്നദൃശ്യങ്ങൾ പകർത്തി, അശ്ലീല സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണി’: ഷിയാസിനെതിരെ പരാതിയുമായി യുവതി

    Spread the love

    Spread the loveകൊച്ചി∙ നടനും മോ‍ഡലുമായ ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി. ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്നാണ് യുവതി പരാതി നൽകിയത്. ‘ഷിയാസ് കരീം 65 ലക്ഷം രൂപ തട്ടിയെടുത്തു. നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അശ്ലീല പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് നിരന്തരം…

    Leave a Reply

    Your email address will not be published. Required fields are marked *