മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ, നിന്റെ അപ്പൻ ഉണ്ടെടാ കൂടെ; മകനെ പിന്തുണച്ച് ടിനി ടോം

Spread the love

ലഹരി വസ്തുക്കൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട് കേസിൽ നടൻ ടിനി ടോമിന്റെ മകൻ ആദം ഷീം ഉൾപ്പെട്ട ശേഷം ആദ്യമായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് ടിനി ടോം. എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ മകന് ലഭിച്ച ഫലകത്തിന്റെയും സർട്ടിഫിക്കറ്റിന്റെയും ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടാണ് ടിനി ടോം കുറിപ്പ് പങ്കുവച്ചത്. എല്ലാം കാലം തെളിയിക്കുമെന്നും നിന്റെ അപ്പൻ കൂടെയുണ്ടെന്നും ടിനി ടോം കുറിച്ചു.

 

ടിനിയുടെ കുറിപ്പിന്റെ പൂർണരൂപം; ‘മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ നേട്ടം കരസ്ഥമാക്കിയ എന്റെ മകൻ ആദം ഷീമിന് ആശംസകൾ. നീ എപ്പോഴുമെന്റെ ഹീറോയാണ്. സങ്കീർത്തനം 91; അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും, നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും. തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും.

 

മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ. ഏത് കുരിശിനും മൂന്നാം നാൾ ഉയർത്തെഴുന്നേൽപ്പുണ്ടാകും. കാലം എല്ലാം തെളിയിക്കും. ദൈവം അനുഗ്രഹിക്കട്ടെ. നിന്റെ അപ്പൻ ഉണ്ടെടാ കൂടെ’.

 

വിവരങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള ഒരു കമന്റിന് മറുപടിയായി ‘അവന്റെ കയ്യിൽ നിന്നല്ല ലഹരിവസ്തുക്കൾ പിടിച്ചത്’ എന്ന് ടിനി ടോം കമന്റ് നൽകിയിട്ടുണ്ട്. നിരവധി സിനിമാതാരങ്ങളും പ്രേക്ഷകരും ടിനിയുടെ പോസ്റ്റിൽ ആശ്വാസവാക്കുകളുമായി എത്തുന്നുണ്ട്.

 

ലഹരിയെ പേടിച്ച് മകന് സിനിമയിൽ ലഭിച്ച അവസരം വേണ്ടെന്നുവെച്ചുവെന്ന ടിനി ടോമിന്റെ രണ്ടുവർഷം മുമ്പുള്ള പ്രസംഗം വലിയ ചർച്ചയായിരുന്നു. കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടനവേദിയിലായിരുന്നു ടിനി ടോമിന്റെ തുറന്നുപറച്ചിൽ. ലഹരിക്കെതിരായ പോലീസിന്റെ ‘യോദ്ധാവ്’ ബോധവത്കരണ പരിപാടിയുടെ അംബാസഡർ ആയിരുന്നു ടിനി ടോം.

  • Related Posts

    വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: സ്വകാര്യ ഹർജിക്ക് ഇടക്കാല സ്‌റ്റേ; വ്യാജരേഖയുണ്ടാക്കിയെന്ന് പ്രോസിക്യൂഷൻ

    Spread the love

    Spread the loveതിരുവനന്തപുരം ∙ കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ ശൈശവ വിവാഹം നടത്തിയ കേസിന്റെ തുടർ നടപടികൾക്ക് ഇടക്കാല സ്റ്റേ. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബുവിന്റേതാണ് ഉത്തരവ്. സംഭവത്തിൽ മധ്യപ്രദേശിലും കേസുള്ളതിനാൽ ആ കേസിന്റെ വിശദാംശങ്ങൾ അറിയാനായി മധ്യപ്രദേശ്…

    ‘നഗ്നദൃശ്യങ്ങൾ പകർത്തി, അശ്ലീല സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണി’: ഷിയാസിനെതിരെ പരാതിയുമായി യുവതി

    Spread the love

    Spread the loveകൊച്ചി∙ നടനും മോ‍ഡലുമായ ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി. ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്നാണ് യുവതി പരാതി നൽകിയത്. ‘ഷിയാസ് കരീം 65 ലക്ഷം രൂപ തട്ടിയെടുത്തു. നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അശ്ലീല പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് നിരന്തരം…

    Leave a Reply

    Your email address will not be published. Required fields are marked *