ബയോപ്സി ഫലവുമായി ചെന്നപ്പോൾ ഡോക്ടർ ദീർഘകാല അവധിയിൽ: കരൾമാറ്റ ശസ്ത്രക്രിയ സ്വകാര്യ ആശുപത്രിയിൽ നടത്തേണ്ടി വന്നു; പരാതി

Spread the love

കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു കാലതാമസം വന്നതിനാൽ സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ മുടക്കി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയുമായി കുടുംബം. പത്തനംതിട്ട കൊടുമൺ പ്രദീപ് ഭവനത്തിൽ പ്രദീപ് ജി.കുറുപ്പിന്റെ മകൾ അമൃത പ്രദീപ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു പരാതി നൽകി. അമൃതയുടെ അച്ഛന്റെ ശസ്ത്രക്രിയയാണ് സ്വകാര്യ ആശുപത്രിയിൽ നടത്തിയത്. അമൃതയുടെ കരൾ പകുത്താണ് അച്ഛനു നൽകിയത്.

 

ശസ്ത്രക്രിയയ്ക്കു മുൻപ് ബയോപ്സി എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് പ്രദീപിന്റെ കുടുംബം പറഞ്ഞു. ബയോപ്സി പരിശോധനാഫലവുമായി വന്നപ്പോൾ ഡോക്ടർ ദീർഘകാലത്തെ അവധിയിൽ പ്രവേശിച്ചിരുന്നു. ഡോക്ടർ പഠനാവശ്യങ്ങൾക്കായി അവധിയെടുത്തെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്ന് അമൃത പറഞ്ഞു. എന്നാൽ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തുന്നുണ്ടെന്നു കുടുംബം ആരോപിച്ചു.

 

കരളിൽ ചെമ്പ് അടിഞ്ഞുകൂടുന്ന ‘വിൽസൺ ഡിസീസ്’ എന്ന അസുഖം മൂലമാണു പ്രദീപിനു കരൾ മാറ്റിവയ്ക്കേണ്ടി വന്നത്. 2023ൽ ആണ് അസുഖം കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കരൾ മാറ്റിവയ്ക്കുന്നതിന് 40 ലക്ഷം രൂപ വേണ്ടിവരുമെന്ന് പറഞ്ഞതിനെത്തുടർന്നാണ് കോട്ടയത്ത് എത്തിയത്. കോട്ടയത്തും പരിശോധനകൾക്കു ശേഷം കരൾ മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സച്ചെലവുകൾ മൂലം തന്റെയും സഹോദരന്റെയും പഠനം മുടങ്ങിയെന്നും വീട് ജപ്തി ഭീഷണിയിൽ ആയെന്നും അമൃത പരാതിയിൽ പറയുന്നു.

 

2025 ഡിസംബർ 26ന് ആയിരുന്നു പ്രദീപിന്റെ കരൾമാറ്റ ശസ്ത്രക്രിയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നടന്നത്. ഇതിനുള്ള സഹായം സമൂഹമാധ്യമങ്ങൾ വഴി കണ്ണൂർ സ്വദേശി ബ്ലോഗർ അമർഷാ കണ്ടെത്തി നൽകിയെന്നും അമൃത പ്രദീപ് പറഞ്ഞു. ശസ്ത്രക്രിയയ്ക്കു ശേഷം 3 മാസത്തെ വിശ്രമം ആവശ്യമായിരുന്നു. എന്നാൽ 3 മാസം തികയുന്നതിനു മുൻപ് ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് പ്രദീപ് ജനുവരി 31നാണു മരിച്ചത്.

  • Related Posts

    വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: സ്വകാര്യ ഹർജിക്ക് ഇടക്കാല സ്‌റ്റേ; വ്യാജരേഖയുണ്ടാക്കിയെന്ന് പ്രോസിക്യൂഷൻ

    Spread the love

    Spread the loveതിരുവനന്തപുരം ∙ കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ ശൈശവ വിവാഹം നടത്തിയ കേസിന്റെ തുടർ നടപടികൾക്ക് ഇടക്കാല സ്റ്റേ. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബുവിന്റേതാണ് ഉത്തരവ്. സംഭവത്തിൽ മധ്യപ്രദേശിലും കേസുള്ളതിനാൽ ആ കേസിന്റെ വിശദാംശങ്ങൾ അറിയാനായി മധ്യപ്രദേശ്…

    ‘നഗ്നദൃശ്യങ്ങൾ പകർത്തി, അശ്ലീല സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണി’: ഷിയാസിനെതിരെ പരാതിയുമായി യുവതി

    Spread the love

    Spread the loveകൊച്ചി∙ നടനും മോ‍ഡലുമായ ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി. ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്നാണ് യുവതി പരാതി നൽകിയത്. ‘ഷിയാസ് കരീം 65 ലക്ഷം രൂപ തട്ടിയെടുത്തു. നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അശ്ലീല പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് നിരന്തരം…

    Leave a Reply

    Your email address will not be published. Required fields are marked *