‘ലിവിങ് റിലേഷൻഷിപ്പ്’: യുവതിയുടെ മൃതദേഹം ചാക്കിലാക്കി മാലിന്യ ട്രക്കില്‍ തള്ളി; പങ്കാളി അറസ്റ്റിൽ

Spread the love

ബെംഗളൂരു∙ കോറമംഗലയില്‍ യുവതിയുടെ മൃതദേഹം ചാക്കിലാക്കി മാലിന്യ ട്രക്കില്‍ തള്ളിയ സംഭവത്തില്‍ പങ്കാളി അറസ്റ്റിൽ. ബെംഗളൂരു ഹൂളിമാവ് സ്വദേശി ആശയാണ് (40) കൊല്ലപ്പെട്ടത്. സംഭവത്തിൽ അസം സ്വദേശി മുഹമ്മദ് ഷംശുദീന്‍ അറസ്റ്റിലായി. ഞായറാഴ്ചയാണ് കോറമംഗലയിലെ മാലിന്യ ട്രക്കില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കെട്ടിയ നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ കേസെടുത്ത ബെംഗളൂരു പൊലീസ്, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷംശുദീനെ പിടികൂടിയത്.

 

വിവാഹമോചിതയായ ആശയും ഷംശുദീനും ലിവിങ് റിലേഷൻഷിപ്പിലായിരുന്നു. ഭാര്യ ഭര്‍ത്താക്കന്മാരാണെന്നു പറഞ്ഞ് ഇരുവരും ബെംഗളൂരുവിൽ വീട് വാടകയ്ക്കെടുത്തു താമസിക്കുകയായിരുന്നു. ഹൂളിമാവിലെ സ്വകാര്യ ഹൗസ്കീപ്പിങ് കമ്പനിയിലെ ജോലിക്കാരാണ് ഇവർ. വിവാഹിതനായ ഷംശുദീന്‍റെ ഭാര്യയും മക്കളും അസമിലാണ്.

 

സമീപകാലത്ത് ആശയും ഷംശുദീനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആശയുടെ മദ്യപാനവും രാത്രി വൈകിയുള്ള ഫോണ്‍ കോളുകളും ഷംശുദീനെ പ്രകോപിപ്പിച്ചു. ശനിയാഴ്ച രാത്രിയില്‍ ഷംശുദീന്‍ മദ്യപിച്ചെത്തുകയും തര്‍ക്കത്തിനു ശേഷം ആശയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതക ശേഷം മൃതദേഹം ചാക്കിലാക്കി മാലിന്യ ട്രക്കില്‍ തള്ളി. ബൈക്കില്‍ ചാക്കുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതാണ് അന്വേഷണത്തിൽ നിർണായകമായത്.

  • Related Posts

    ‘ഗ്രാമ വണ്ടി’ വ്യാപകമാക്കാന്‍ കെഎസ്ആര്‍ടിസി; പ്രത്യേക റിസര്‍ച്ച് വിംഗ് ആരംഭിക്കുന്നു

    Spread the love

    Spread the loveതിരുവനന്തപുരം: ഗ്രാമപ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യം ശക്തിപ്പെടുത്തുന്നതിനായി ‘ഗ്രാമ വണ്ടി’പദ്ധതി കൂടുതല്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, നവീകരണ സാധ്യതകള്‍ എന്നിവ പഠിക്കുന്നതിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക റിസര്‍ച്ച് വിംഗ് ആരംഭിക്കും. ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍,…

    വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; റെയ്ഡിന് പിന്നാലെ നടപടി

    Spread the love

    Spread the loveകൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടിലെ റെയ്ഡിന് പിന്നാലെ വീണ വിജയന്റെതടക്കമുള്ള 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപയുടെ നിക്ഷേപം മരവിപ്പിച്ച് ഇഡി. കേരളത്തിലും ബംഗളൂരിലും നടത്തിയ റെയ്ഡുകളുടെ തുടര്‍ച്ചയായാണ് നടപടി. വീണാ വിജയന്റെ പേരിലുളള എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടാണ്…

    Leave a Reply

    Your email address will not be published. Required fields are marked *