ബന്ധുവും അയൽവാസിയും പീഡിപ്പിച്ചു; പതിനാറുകാരി ആത്മഹത്യ ചെയ്തു;സംഭവം വയനാട്ടിൽ

Spread the love

കൽപറ്റ ∙ വയനാട്ടിൽ ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ‌‌തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടത്. കുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിനെയും അയൽവാസിയെയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ചൈൽഡ് ലൈനിന്റെ കൗൺസിലിങ്ങിലാണ് കുട്ടി പീഡനവിവരം പറഞ്ഞത്. ഇത് സ്കൂൾ അധികൃതർ ഈ മാസം 10ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പോക്സോ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും പീഡനത്തെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമമാണ് പെൺകുട്ടിയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

 

2024–25 കാലത്ത് പെൺകുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് സൂചന. സ്കൂൾ അധികൃതർ പൊലീസിനെ വിവരം അറിയിച്ച ശേഷവും കുട്ടിക്കു മാനസിക പിന്തുണ നൽകുന്നത് കൃത്യമായി ഉറപ്പാക്കാനായില്ലെന്നും ആക്ഷേപമുണ്ട്. മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം പിതാവിനൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം തുടങ്ങി.

 

 

  • Related Posts

    പാട്ട് പെട്ടിയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

    Spread the love

    Spread the love    പുൽപ്പള്ളി: സംഗീത ഉപകരണം (പാട്ട് പെട്ടി) കൈകാര്യം ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടതായി വയനാട് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. പുൽപ്പള്ളി ഇരുളം പ്രഹ്ലാദ ഭവനിൽ കെ.കെ. സന്തോഷ് കുമാർ (52) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു…

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    Leave a Reply

    Your email address will not be published. Required fields are marked *