ബലമായി ശരീരത്തിൽ സ്പർശിച്ചു, ചുംബിക്കാൻ ശ്രമിച്ചു; ബിനാലയ്‌ക്കെത്തിയ വിദേശ കലാകാരിക്കെതിരെ ലൈംഗികാതിക്രമം

Spread the love

കൊച്ചി∙ കൊച്ചി മുസിരിസ് ബിനാലെയിൽ പരിപാടി അവതരിപ്പിക്കാനെത്തിയ വിദേശ കലാകാരിക്കു നേരെ ലൈംഗികാതിക്രമം. തയ്‌വാൻ സ്വദേശിയായ ആർട്ടിസ്റ്റാണ് മുംബൈ സ്വദേശി സുമിത് കടാരെയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഇയാൾക്കെതിരെ ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തു. ഉടൻ തന്നെ ഇയാളെ നോട്ടിസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കും.

 

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ഇമെയിൽ വഴി ഈ മാസം രണ്ടിനാണ് വിദേശ കലാകാരിയുടെ പരാതി ലഭിക്കുന്നത്. എന്നാൽ അതിൽ ഒപ്പ് ഇല്ലാത്തതിനാൽ അതുകൂടി ഉൾപ്പെടുത്തി പരാതി നൽകാൻ നിർദേശിച്ചതനുസരിച്ച് ഈ മാസം ഏഴിന് വീണ്ടും പരാതി അയച്ചു നൽകുകയായിരുന്നു. തുടർന്നാണ് കേസ് റജിസ്റ്റർ ചെയ്തത്. സുമിത് കടാരെ ബിനാലെയുടെ ഭാഗമായ വ്യക്തിയാണോ അതോ കാഴ്ചക്കാരനായി എത്തിയതാണോ എന്നത് വ്യക്തമായിട്ടില്ല. ഇക്കാര്യം പരിശോധിച്ചശേഷം വ്യക്തമാക്കാമെന്ന് ബിനാലെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

 

പരാതി ഇങ്ങനെ:

 

ബിനാലെയിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയ യുവതിയെ ജനുവരി രണ്ടിനാണ് പ്രതി ആദ്യം സമീപിക്കുന്നത്. ബിനാലെയുടെ വേദികളിലൊന്നായ പെപ്പർ ഹൗസിനു പുറത്തു വച്ച് പരിചയപ്പെട്ടശേഷം വൈകിട്ട് മദ്യപിക്കാനായി ക്ഷണിച്ചെങ്കിലും യുവതി നിരസിച്ചു. പിറ്റേന്ന് പ്രതി യുവതിയെ കൊച്ചി കായലിലൂടെ ബോട്ട് യാത്ര നടത്താനായി നിർബന്ധിച്ചതിനെ തുടർന്ന് ഉച്ചകഴിഞ്ഞ് 1.50ന് ബോട്ടിൽ യാത്ര തിരിച്ചു.

 

എന്നാൽ ബോട്ടിനുള്ളിൽ വച്ച് പ്രതി യുവതിയെ അടുത്തു വന്നിരിക്കാൻ നിർബന്ധിപ്പിച്ചു. സമ്മതമില്ലാതെ ചേർത്തു പിടിച്ചുവെന്നും എതിർപ്പറിയിച്ചിട്ടും ശരീരത്തിൽ സ്പർശിച്ചെന്നും പരാതിയിൽ പറയുന്നു. ബോട്ടിൽ തിരിച്ചു വന്നപ്പോഴും ഇതേ രീതിയിലുള്ള അതിക്രമമുണ്ടായി. കരയിൽ തിരിച്ചെത്തിയപ്പോൾ നിർബന്ധിപ്പിച്ച് ഓട്ടോയിൽ കയറ്റി. പിന്നാലെ ബലമായി ശരീരത്തിൽ സ്പർശിച്ചെന്നും ചുംബിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. താൽപര്യമില്ല എന്നു പല തവണ വ്യക്തമാക്കിയിട്ടും പിന്തുടർന്ന് ലൈംഗികാതിക്രമത്തിനു വിധേയയാക്കുകയായിരുന്നു എന്നും വിദേശ യുവതി പരാതിയിൽ പറയുന്നു.

 

നാട്ടിൽ തിരിച്ചെത്തിയ ശേഷം യുവതി കൊച്ചി പൊലീസ് കമ്മിഷണർക്ക് പരാതി അയയ്ക്കുകയായിരുന്നു. പ്രതിയെ നോട്ടിസ് നൽകി ചോദ്യം ചെയ്യലിനു വിളിപ്പിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. വിദേശ വംശജ ആയതിനാൽ ഇവരെ വിളിച്ചു വരുത്തി മൊഴിയെടുക്കുന്നതിനടക്കം സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. അതിനാൽ നയതന്ത്ര വൃത്തങ്ങൾ വഴി ഓൺലൈൻ ആയി മൊഴിയെടുക്കാമോ എന്നത് പൊലീസ് പരിശോധിക്കുന്നുണ്ട്. സുമിത്തിന്റെ ഫോൺ നമ്പർ അടക്കമാണ് യുവതി പൊലീസിനു പരാതി നൽകിയിരിക്കുന്നത്.

  • Related Posts

    ക്ഷേത്രത്തില്‍ മോഷണത്തിനെത്തി: പൂട്ട് പൊളിക്കാന്‍ കഴിഞ്ഞില്ല; ഉറങ്ങിപ്പോയ കള്ളന്‍ പിടിയില്‍

    Spread the love

    Spread the loveതിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയയാള്‍ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് പൊലീസ് പിടിയിലായി. കുടപ്പനമൂട് കോവില്ലൂര്‍ കഴുകാല്‍വട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കല്‍ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച രാവിലെ അറസ്റ്റിലായത്.   വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണത്തിനായി ഇയാള്‍ ക്ഷേത്രത്തിലെത്തിയത്. ചുറ്റമ്പലത്തിലെ വാതില്‍പൂട്ട്…

    ചുട്ടുപൊള്ളി കേരളം; ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇവിടെ താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും കാലാവസ്ഥ വകുപ്പ്…

    Leave a Reply

    Your email address will not be published. Required fields are marked *