സ്വര്‍ണപ്പാളികളില്‍ വീണ്ടും പരിശോധന: സാംപിളുകള്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ അയയ്ക്കും, ഹൈക്കോടതിയുടെ അനുമതി

Spread the love

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് ഹൈക്കോടതിയുടെ അനുമതി. സ്വര്‍ണപ്പാളികളില്‍ വ്യക്തത വരുത്താനാണ് പരിശോധന. ഇതിന്റെ ഭാഗമായി സ്വര്‍ണത്തിന്റെ സാംപിള്‍ ശേഖരിച്ച് ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ പരിശോധനക്ക് അയക്കും. ഇതിനായി 12-ാം തീയ്യതി സാംപിളുകള്‍ ശേഖരിക്കും.

 

ശബരിമല കേസില്‍ എല്ലാ സാധ്യതകളും പരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്. സ്വര്‍ണപ്പാളികളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടായിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിനായി ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ നാഷണല്‍ ലാബില്‍ പരിശോധിക്കാനുള്ള സാഹചര്യം പരിശോധിക്കണം. 19ാം തീയ്യതി കേസ് വീണ്ടും പരിഗണിക്കും, അന്ന് സാംപിള്‍ പരിശോധന സംബന്ധിച്ച സാധ്യതയുള്‍പ്പെടെ അറിയിക്കണം എന്നും കോടതി നിര്‍ദേശിച്ചു.

 

ശബരിമലയിലെ സ്വര്‍ണം കൈകാര്യം ചെയ്തതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് എസ്‌ഐടി അന്വേഷണം ഉള്‍പ്പെടെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത് ഏത് തരത്തില്‍ ആണ് നടന്നതെന്നതില്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇതിന് വേണ്ടിയുള്ള പരിശോധനകളുമായി മുന്നോട്ട് പോകാനാണ് കോടതി നിര്‍ദേശം. 2025 ലെ സ്വര്‍ണം പൂശലില്‍ ശാസ്ത്രീയവശം കൂടി പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു.

 

അതേസമയം, കേസില്‍ ഉള്‍പ്പെട്ടവരുടെ പരമാവധി ഫോണ്‍ രേഖകള്‍ പരിശോധിക്കാനും കോടതി അനുമതി നല്‍കി. ലഭ്യമായ എല്ലാ വിവരങ്ങളും ശേഖരിക്കണം. പഴയ ഫോണ്‍ രേഖകള്‍ ലഭ്യമാക്കാന്‍ സര്‍വീസ് പ്രൊവൈഡര്‍മാരെ സമിപിക്കാനുള്ള അനുമതിയാണ് കോടതി നല്‍കിയത്. ഇതിന് പുറമെ കൈയ്യക്ഷര പരിശോധന നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. കേസില്‍ രണ്ട് പേരുടെ പങ്കാളിത്തം കൂടി പരിശോധിക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.

  • Related Posts

    പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും

    Spread the love

    Spread the loveതാമരശ്ശേരി: കോടതിയുത്തരവിന് പിന്നാലെ തമ്മിലടിച്ച് കാമുകികാമുകന്മാരുടെ കുടുംബാംഗങ്ങൾ. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിക്ക് ആൺസുഹൃത്തിനൊപ്പം പോകാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ നടുറോഡിൽ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. താമരശ്ശേരി കോടതിക്ക് മുന്നിലാണ് നടുറോഡിൽ കൂട്ടത്തല്ല് നടന്നത്. മുക്കം സ്വദേശി നാസറിന്റെ…

    കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍

    Spread the love

    Spread the loveകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആണ് പിടിയിലായത്. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 29നാണ് പ്രതി വിനീഷ് മാനസികാരോഗ്യകേന്ദ്രത്തില്‍…

    Leave a Reply

    Your email address will not be published. Required fields are marked *