സർക്കാർ ജീവനക്കാർക്ക് ഇനി ഇഷ്ടമുള്ള സമയത്ത് ജോലി തുടങ്ങാം: ജോലി സമയം നാലര മണിക്കൂറായി കുറച്ചു

Spread the love

കുവൈത്ത് സിറ്റി ∙ റമസാനിൽ കുവൈത്തിലെ സർക്കാർ ജീവനക്കാരുടെ ജോലി സമയം നാലര മണിക്കൂറായി കുറയ്ക്കുകയും ഇഷ്ടമുള്ള സമയത്ത് (ഫ്ലെക്സിബിൾ) ജോലി തുടങ്ങാൻ അനുമതി നൽകുകയും ചെയ്തു.

രാവിലെ 8.30നും 10.30നും ഇടയിലുള്ള ഏതു സമയത്തും ജോലിയിൽ പ്രവേശിക്കാം. ജോലി തുടങ്ങുന്ന സമയം മുതൽ നാലര മണിക്കൂർ തികച്ചാൽ മതിയാകും. ബയോമെട്രിക് (ഫിംഗർപ്രിന്റ്) സംവിധാനം വഴിയായിരിക്കും ഹാജർ രേഖപ്പെടുത്തുക. ഈവനിങ് ഷിഫ്റ്റിലുള്ളവർക്കു വൈകിട്ട് 6.45നു ശേഷമേ ഡ്യൂട്ടി തുടങ്ങാൻ അനുവാദമുള്ളൂ. റമസാനിൽ വനിതാ ജീവനക്കാർക്കു ജോലി തീരുന്നതിനു 15 മിനിറ്റു നേരത്തെ ഇറങ്ങാനും അനുമതിയുണ്ട്.

ഇതേസമയം കുവൈത്ത് തൊഴിൽ നിയമം അനുസരിച്ചു സ്വകാര്യ മേഖലാ ജീവനക്കാരുടെ റമസാനിലെ ജോലി സമയം 6 മണിക്കൂറായിരിക്കും. അധിക ജോലിക്ക് (ഓവർടൈം) അധിക വേതനം നൽകണം.

മുസ്‌ലിംകൾക്കും അല്ലാത്തവർക്കും സമയപരിധി ഒരേപോലെ ബാധകമാണ്. സാധാരണയായി മിക്ക സ്വകാര്യ കമ്പനികളും രാവിലെ 9നു ജോലി ആരംഭിച്ചു 3ന് അവസാനിക്കുന്ന രീതിയിലാണു സമയം ക്രമീകരിക്കാറുള്ളത്.

  • Related Posts

    ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം; പത്ത് ദിവസത്തെ ചന്ദ്ര യാത്ര കഴിഞ്ഞ് ഒറൈണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി

    Spread the love

    Spread the loveന്യൂയോര്‍ക്ക്: ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേര്‍ന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല്…

    ഭൂമിയോട് അടുത്ത് ആർട്ടെമിസ് 2 സംഘം; നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും

    Spread the love

    Spread the loveന്യൂയോർക്ക്: ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തിന് ഒരുങ്ങി ആർട്ടെമിസ് 2 സംഘം. നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും. സാൻ ഡിയേഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തിൽ ആണ് യാത്രാ പേടകമായ ഒറയോൺ ഇന്റഗ്രിറ്റി വന്ന് ഇറങ്ങുക. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *