20 കോടി രൂപ ആദായ നികുതി അടയ്ക്കണം; ജയലളിതയുടെ വീടുകളും സ്വത്തുക്കളും ജപ്തിയിലേക്ക്?

Spread the love

ചെന്നൈ∙ ആദായനികുതി കുടിശിക അടച്ചില്ലെങ്കിൽ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ‘വേദനിലയം’ അടക്കമുള്ള വീടുകളും സ്വത്തുക്കളും ജപ്തി ചെയ്യുമെന്ന് ആദായനികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. നികുതി കുടിശിക ആവശ്യപ്പെട്ട് നൽകിയ നോട്ടിസ് ചോദ്യം ചെയ്ത് ജയയുടെ സഹോദര പുത്രിയും അനന്തരാവകാശിയുമായ ജെ.ദീപ നൽകിയ ഹർജി പരിഗണിക്കവേയാണിത്. കുടിശികയും പലിശയും സഹിതം 20 കോടി രൂപ ദീപയും സഹോദരൻ ദീപക്കും ചേർന്ന് അടയ്ക്കണം.

 

നിയമപരമായ അവകാശികളിൽ ഒരാളായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ദീപക് ഇതിനകം തന്നെ 1.17 കോടി രൂപ നൽകിയിട്ടുണ്ട്. 36 കോടി രൂപയായിരുന്നു നികുതിയായി ആദ്യം ഇരുവരിൽ നിന്നും ആവശ്യപ്പെട്ടിരുന്നത്. ഇതു പിന്നീട് 13 കോടിയായി കുറച്ചു. നോട്ടിസുകളിലെ തുകയുടെ വ്യത്യാസം ചോദ്യം ചെയ്തും കൃത്യമായ തുക അറിയിക്കണമെന്നും ആവശ്യപ്പെട്ടാണു ദീപ കോടതിയെ സമീപിച്ചത്. ദീപയുടെ വാദം 18നു കേൾക്കും. ജയയുടെ മൊത്തം സ്വത്തുക്കൾക്ക് 600 കോടിയിലേറെ രൂപയുടെ മൂല്യമുണ്ട്.

  • Related Posts

    ഭിന്നശേഷിക്കാരനിൽനിന്ന് 95 ലക്ഷം തട്ടിയെടുത്തു; ചോദിച്ചപ്പോൾ വധഭീഷണി, IAS ഉദ്യോഗസ്ഥയ്‌ക്കെതിരേ കേസ്

    Spread the love

    Spread the loveഭുവനേശ്വർ: ഒഡീഷയിൽ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ ഒരുകോടിയോളം രൂപയുടെ തട്ടിപ്പുകേസ്. സ്ഥലം നൽകാമെന്ന് പറഞ്ഞ് ഭിന്നശേഷിക്കാരാനായ ഒരാളിൽനിന്ന് 95 ലക്ഷം രൂപ വാങ്ങിക്കുകയും വാഗ്ദാനം പാലിക്കാതിരിക്കുകയും ചെയ്തുവെന്നാണ് പരാതി.   ഒഡീഷയിലെ ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ആരാധനാ ദാസിനെതിരേയാണ്…

    യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ദാരുണാന്ത്യം വിവാഹം 24ന് നടക്കാനിരിക്കെ

    Spread the love

    Spread the loveബെംഗളൂരു ∙ കർണാടകയിലെ ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫൈറോസ് ഖാൻ പഠാൻ (32) എന്നയാളെ ഒരു സംഘം അക്രമികൾ വെട്ടിക്കൊലപ്പെടുത്തി. ധാർവാഡിലെ ഹാഷ്മിനഗറിലുള്ള വീടിനു പുറത്ത് ഫോണിൽ സംസാരിച്ച് ഇരിക്കുകയായിരുന്നു ഫൈറോസിനെ ആക്രമിക്കുകയായിരുന്നു. വീടിനുള്ളിലേക്ക് ഓടിക്കയറിയ ഫൈറോസിനെ…

    Leave a Reply

    Your email address will not be published. Required fields are marked *