ലാഭമെടുപ്പ് വില്ലനായി; ഇടിഞ്ഞ് ഓഹരി വിപണി, പൊള്ളി മെറ്റല്‍ ഓഹരികള്‍

Spread the love

മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മുന്നേറ്റം കാഴ്ചവെച്ച ഓഹരിവിപണിയില്‍ ഇന്ന് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. മെറ്റല്‍ ഓഹരികളിലാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

 

ലാഭമെടുപ്പ് അടക്കമുള്ള ഘടകങ്ങളാണ് വിപണിയെ സ്വാധീനിച്ചത്. ആഗോള വിപണികള്‍ ദുര്‍ബലമായതും വിപണിയില്‍ പ്രതിഫലിച്ചു. ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യമായതിന് പിന്നാലെ കഴിഞ്ഞ മൂന്ന് ദിവസവും നേട്ടത്തോടെയാണ് വിപണി ക്ലോസ് ചെയ്തത്. ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതിനെ തുടര്‍ന്ന് കമ്മോഡിറ്റിയുടെ ചെലവ് ഉയര്‍ന്നതാണ് മെറ്റല്‍ ഓഹരികളെ ബാധിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ രണ്ടുശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. ഇന്നലെ ഐടി സൂചിക ആറു ശതമാനമാണ് താഴ്ന്നത്. ഐടി രംഗത്ത് എഐ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കനത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് ഐടി ഓഹരികള്‍ ഇന്നലെ നേരിട്ടത്.

 

ഹിന്‍ഡാല്‍കോ, ടിഎംപിവി, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ഭാരത് ഇലക്ട്രോണിക്‌സ്, ശ്രീറാം ഫിനാന്‍സ് എന്നിവയാണ് ഇന്ന് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം ട്രെന്റ്, എസ്ബിഐ, എന്‍ടിപിസി, ജിയോ ഫിനാന്‍ഷ്യല്‍ ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

  • Related Posts

    ഭിന്നശേഷിക്കാരനിൽനിന്ന് 95 ലക്ഷം തട്ടിയെടുത്തു; ചോദിച്ചപ്പോൾ വധഭീഷണി, IAS ഉദ്യോഗസ്ഥയ്‌ക്കെതിരേ കേസ്

    Spread the love

    Spread the loveഭുവനേശ്വർ: ഒഡീഷയിൽ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ ഒരുകോടിയോളം രൂപയുടെ തട്ടിപ്പുകേസ്. സ്ഥലം നൽകാമെന്ന് പറഞ്ഞ് ഭിന്നശേഷിക്കാരാനായ ഒരാളിൽനിന്ന് 95 ലക്ഷം രൂപ വാങ്ങിക്കുകയും വാഗ്ദാനം പാലിക്കാതിരിക്കുകയും ചെയ്തുവെന്നാണ് പരാതി.   ഒഡീഷയിലെ ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ആരാധനാ ദാസിനെതിരേയാണ്…

    യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ദാരുണാന്ത്യം വിവാഹം 24ന് നടക്കാനിരിക്കെ

    Spread the love

    Spread the loveബെംഗളൂരു ∙ കർണാടകയിലെ ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫൈറോസ് ഖാൻ പഠാൻ (32) എന്നയാളെ ഒരു സംഘം അക്രമികൾ വെട്ടിക്കൊലപ്പെടുത്തി. ധാർവാഡിലെ ഹാഷ്മിനഗറിലുള്ള വീടിനു പുറത്ത് ഫോണിൽ സംസാരിച്ച് ഇരിക്കുകയായിരുന്നു ഫൈറോസിനെ ആക്രമിക്കുകയായിരുന്നു. വീടിനുള്ളിലേക്ക് ഓടിക്കയറിയ ഫൈറോസിനെ…

    Leave a Reply

    Your email address will not be published. Required fields are marked *