ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പരിശോധിച്ചത് 17 പേരുടെ ഡിഎൻഎ; പ്രതി പിതാവ്

Spread the love

മുംബൈ∙ മുംബൈയില്‍ കേൾവി – സംസാര ശേഷികളില്ലാത്ത 20 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് പിടിയിൽ. ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനാ ഫലം പൊസിറ്റീവായതോടെയാണ് പിതാവ് അറസ്റ്റിലായത്. കേസിൽ 17 വയസ്സുള്ള ആൺകുട്ടിയെയും മറ്റൊരു പുരുഷനെയും കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തിരിച്ചറിയൽ പരേഡിൽ യുവതി ഇവരെ തിരിച്ചറിഞ്ഞതോടെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ഡിഎൻഎ പരിശോധനയിൽ ഇരുവരുമല്ല കുട്ടിയുടെ പിതാവെന്ന് കണ്ടെത്തുകയായിരുന്നു.

 

 

തുടർന്ന് സംശയത്തിന്റെ പേരിൽ യുവതിയുടെ പിതാവടക്കം 17 പേരുടെ സാംപിളുകൾ ഡിഎൻഎ പരിശോധനക്കായി അയച്ചു. ഇതോടെയാണ് ഡിഎൻഎ ഫലം പൊസിറ്റീവായതും യുവതിയുടെ പിതാവിനെ അറസ്റ്റ് ചെയ്തതും. 2025 സെപ്റ്റംബറിലാണ് യുവതിക്ക് ആരോഗ്യ പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതോടെ മുത്തശ്ശിയോട് വിവരം ധരിപ്പിച്ചു. വൈദ്യപരിശോധനയിൽ യുവതി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. പീഡന വിവരം യുവതി അറിയിച്ചതോടെ ആശുപത്രി അധികൃതർ ഉടൻ തന്നെ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു.

 

 

സ്ത്രീക്ക് മൊഴി നൽകാൻ കഴിയാത്തതു കാരണം പ്രതികളെ കുറിച്ചുള്ള വിവരം പങ്കുവയ്ക്കാൻ ആദ്യം സാധിച്ചിരുന്നില്ല. തുടർന്ന് പൊലീസുകാർ യുവതിയുടെ പിതാവിനോട് സംസാരിച്ചുവെങ്കിലും ലൈംഗിക പീഡനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ നിഷേധിക്കുകയായിരുന്നു. പരാതി നൽകാനും പിതാവ് വിസമ്മതിച്ചു. എന്നാൽ, കൗൺസിലിങിന് ശേഷം യുവതി പരാതി നൽകാൻ തയാറായി. പരാതിയിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പൊലീസ് രണ്ടുപേരെ ആദ്യം അറസ്റ്റ് ചെയ്തു. ഇവരുടെ ഡിഎൻഎ ഫലം തെറ്റായതോടെ പിതാവ് ഉൾപ്പെടെ സംശയമുള്ള 17 പേരുടെ രക്ത സാമ്പിളുകൾ എടുക്കുകയും പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു.

  • Related Posts

    ജാതീയമായി അധിക്ഷേപിച്ചു, ഭീഷണപ്പെടുത്തി’; നിതിന്റെ മൃതദേഹം കണ്ട് തളർന്നു വീണ് മാതാപിതാക്കൾ

    Spread the love

    Spread the loveതിരുവനന്തപുരം∙ ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജിന്റെ (22) മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.   സംഭവത്തിൽ കോളജിനെതിരെ…

    ക്ഷേത്രത്തില്‍ മോഷണത്തിനെത്തി: പൂട്ട് പൊളിക്കാന്‍ കഴിഞ്ഞില്ല; ഉറങ്ങിപ്പോയ കള്ളന്‍ പിടിയില്‍

    Spread the love

    Spread the loveതിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയയാള്‍ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് പൊലീസ് പിടിയിലായി. കുടപ്പനമൂട് കോവില്ലൂര്‍ കഴുകാല്‍വട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കല്‍ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച രാവിലെ അറസ്റ്റിലായത്.   വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണത്തിനായി ഇയാള്‍ ക്ഷേത്രത്തിലെത്തിയത്. ചുറ്റമ്പലത്തിലെ വാതില്‍പൂട്ട്…

    Leave a Reply

    Your email address will not be published. Required fields are marked *