‘കൊറിയൻ ലവ് ഗെയിം’ ഉൾപ്പെടെയുള്ള ഗെയിമിങ്ങിനെ മാതാപിതാക്കൾ എതിർത്തു; ജീവനൊടുക്കി 3 സഹോദരിമാർ

Spread the love

ഗാസിയാബാദ്∙ ഓൺലൈൻ ഗെയിമിങ്ങിന് അടിമകളായ മൂന്നു സഹോദരിമാർ താമസിക്കുന്ന അപ്പാർട്മെന്റിന്റെ ഒൻപതാം നിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഇവരുടെ നടപടികളെ മാതാപിതാക്കൾ എതിർത്തിരുന്നു. പഖി (12), പ്രാചി (14), വിഷിക (16) എന്നിവരാണ് മരിച്ചത്. ഗാസിയാബാദിലെ ഭാരത് സിറ്റിയിൽ ബുധനാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം.

 

സഹോദരിമാർ മൂവരും എപ്പോഴും ഒരുമിച്ചായിരുന്നു. കുളിക്കുന്നതും കഴിക്കുന്നതും സ്കൂളിൽ പോകുന്നതും ഉറങ്ങുന്നതും ഉൾപ്പെടെ ദൈനംദിനകാര്യങ്ങളെല്ലാം ഒരുമിച്ചാണ് ഇവർ ചെയ്തിരുന്നതെന്നാണ് വിവരം. കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോഴാണ് ഇവർ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായത്. ‘കൊറിയൻ ലവ് ഗെയിം’ എന്ന ടാസ്ക്–ബേസ്ഡ് ഗെയിമും ഇവർ കളിച്ചിരുന്നു. പലപ്പോഴും ഇവർ സ്കൂളിൽ പോയിരുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.

  • Related Posts

    ഭിന്നശേഷിക്കാരനിൽനിന്ന് 95 ലക്ഷം തട്ടിയെടുത്തു; ചോദിച്ചപ്പോൾ വധഭീഷണി, IAS ഉദ്യോഗസ്ഥയ്‌ക്കെതിരേ കേസ്

    Spread the love

    Spread the loveഭുവനേശ്വർ: ഒഡീഷയിൽ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ ഒരുകോടിയോളം രൂപയുടെ തട്ടിപ്പുകേസ്. സ്ഥലം നൽകാമെന്ന് പറഞ്ഞ് ഭിന്നശേഷിക്കാരാനായ ഒരാളിൽനിന്ന് 95 ലക്ഷം രൂപ വാങ്ങിക്കുകയും വാഗ്ദാനം പാലിക്കാതിരിക്കുകയും ചെയ്തുവെന്നാണ് പരാതി.   ഒഡീഷയിലെ ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ആരാധനാ ദാസിനെതിരേയാണ്…

    യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ദാരുണാന്ത്യം വിവാഹം 24ന് നടക്കാനിരിക്കെ

    Spread the love

    Spread the loveബെംഗളൂരു ∙ കർണാടകയിലെ ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫൈറോസ് ഖാൻ പഠാൻ (32) എന്നയാളെ ഒരു സംഘം അക്രമികൾ വെട്ടിക്കൊലപ്പെടുത്തി. ധാർവാഡിലെ ഹാഷ്മിനഗറിലുള്ള വീടിനു പുറത്ത് ഫോണിൽ സംസാരിച്ച് ഇരിക്കുകയായിരുന്നു ഫൈറോസിനെ ആക്രമിക്കുകയായിരുന്നു. വീടിനുള്ളിലേക്ക് ഓടിക്കയറിയ ഫൈറോസിനെ…

    Leave a Reply

    Your email address will not be published. Required fields are marked *