സന്യാസിമാർ പിടിയിലായത് പോണുമായി; തായ്‌ലൻഡിൽ നാല് ബുദ്ധ സന്യാസിമാർ അറസ്റ്റിൽ

Spread the love

ബാങ്കോക്ക് ∙ തായ്‌ലൻഡിലെ ക്ഷേത്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിനിടെ പോൺ (രതിചിത്രങ്ങൾ), സെക്സ് ടോയ് തുടങ്ങിയവ കണ്ടെത്തിയതിനെത്തുടർന്ന് നാല് ബുദ്ധ സന്യാസിമാർ അറസ്റ്റിലായി. ചോൻബുരി പ്രവിശ്യയിലെ ഫ്രോം സന്തോൺ മൊണാസ്ട്രിയിൽ നിന്നാണ് നിരോധിത വസ്തുക്കൾ കണ്ടെത്തിയത്. അനധികൃതമായി രാജ്യത്ത് താമസിക്കുകയായിരുന്ന കാരെൻ പൗരന്മാരെന്ന് കണ്ടെത്തിയ ഫ്രാ സുപാച്ചായ് ജന്താവോങ് (35), ഫ്രാ വിറാറ്റ് മുക്ദസനിത് (45), ഫ്രാ തനാപോൾ മൈസൺ (59), ക്ഷേത്ര മഠാധിപതി ഫ്രാ ഫോട്ടിസാങ് തെയ്ബ്മുവാൻ എന്നിവരാണ് അറസ്റ്റിലായത്.

 

തോക്കും ലഹരിമരുന്നും സന്യാസിമാർ കൈവശം വച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധനയ്ക്കായി പൊലീസ് എത്തിയത്. ഉദ്യോഗസ്ഥർ കിടപ്പുമുറികളിൽ നടത്തിയ പരിശോധനയിൽ പണം, പിസ്റ്റൾ, സെക്സ് ടോയ്, പോൺ ഡിസ്കുള്ള ഒരു ഡിവിഡി പ്ലെയർ, അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെടുന്ന സ്ത്രീകളുടെ കോൺടാക്റ്റ് ലിസ്റ്റ് എന്നിവ കണ്ടെത്തി. പിടിയിലായവരിൽ മൂന്ന് സന്യാസിമാർ മെഥാംഫെറ്റാമൈൻ ഉപയോഗിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

 

ക്ഷേത്ര മൈതാനത്ത് ലഹരിമരുന്നും തോക്കും ഉപയോഗിച്ചതായി ഗ്രാമവാസികൾ പരാതിപ്പെട്ടതിനെത്തുടർന്നാണ് റെയ്ഡ് നടത്തിയതെന്ന് ചോൻബുരിയിലെ ഇന്റേണൽ സെക്യൂരിറ്റി ഓപ്പറേഷൻസ് കമാൻഡിലെ (ഐഎസ്ഒസി) കേണൽ സാക്സിൽപ് കംനോഡ്സിൻ പറഞ്ഞു.

 

ലഹരിമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയ മൂന്ന് സന്യാസിമാരെ പുനരധിവാസത്തിനായി പൊലീസിനും ബന്ധപ്പെട്ട അധികാരികൾക്കും കൈമാറി. മഠാധിപതിയെ ചോദ്യം ചെയ്യലിനായി പൊലീസിന് കൈമാറി. തുടർന്ന് മഠാധിപതിയെ ജന്മരാജ്യത്തേക്ക് നാടുകടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

 

പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും മൂലമുള്ള ശരീരവേദന നിയന്ത്രിക്കുന്നതിനായി മൂന്ന് വർഷത്തോളമായി താൻ മെത്ത് കഴിക്കുന്നുണ്ടെന്ന് ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ ഒരു സന്യാസി പറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ. ഞരമ്പ് വേദന ഒഴിവാക്കുന്നതിനാണ് ഇത് ഉപയോഗിച്ചിരുന്നത്. വേദന വളരെ അധികമാകുമ്പോൾ ഇത്തരത്തിലുള്ള ഗുളികകൾ കഴിക്കുന്നു. പക്ഷേ, കഠിനമായ വേദന അനുഭവപ്പെടുമ്പോൾ മാത്രമാണ് താനിത് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

 

തായ് ജനസംഖ്യയുടെ 93.4 ശതമാനവും ബുദ്ധമതക്കാരാണെന്നും തായ്‌ലൻഡിലുടനീളം 45,000 ക്ഷേത്രങ്ങളുണ്ടെന്നും ബുദ്ധമതത്തിന്റെ നാഷനൽ ഓഫിസിലെ കണക്കുകൾ പറയുന്നത്.

  • Related Posts

    കരളിന് സമീപം വീണ്ടും സിസ്റ്റ്, രോഗം തിരിച്ചു വന്നത് മാനസികമായി തളർത്തിയെന്ന് ദീപിക കക്കർ

    Spread the love

    Spread the loveകാൻസറിനെതിരായ തന്റെ പോരാട്ടത്തെ കുറിച്ച് സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുന്ന ആളാണ് നടി ദീപിക കക്കർ. കരളിലാണ് ദീപികയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. ഇപ്പോഴിതാ കരളിന് സമീപം വീണ്ടും മറ്റൊരു സിസ്റ്റ് രൂപപ്പെടുകയും അതിനെ സർജറിയിലൂടെ നീക്കം ചെയ്യുകയും ചെയ്തതിനെ…

    രേണു സുധി ഇനി രേഷ്മ പി. തങ്കച്ചൻ; ഒടുവിൽ ഇൻസ്റ്റഗ്രാമിൽ പേര് മാറ്റി താരം

    Spread the love

    Spread the loveഅന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി തന്റെ ഇൻസ്റ്റഗ്രാം പേജില്‍‍ വരുത്തിയ ചില മാറ്റങ്ങളാണ് പുതിയ ചർച്ചകൾക്കു തുടക്കമിട്ടിത്. പേര് രേണു സുധിയെന്നതു മാറ്റി രേഷ്മ പി. തങ്കച്ചന്‍ എന്നാണ് മാറ്റിയിരിക്കുന്നത്. അക്കൗണ്ട് ഔദ്യോഗികമായി…

    Leave a Reply

    Your email address will not be published. Required fields are marked *