‘അമ്മയുടെ വിവാഹേതരബന്ധം ബുദ്ധിമുട്ടിക്കുന്നു’; പരാതിയുമായി മക്കൾ, അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Spread the love

കൽപറ്റ ∙ അമ്മയുടെ വിവാഹേതരബന്ധം കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്ന മക്കളുടെ പരാതിയിൽ മീനങ്ങാടി പൊലീസ് എസ്എച്ച്ഒ അടിയന്തരവും നിയമാനുസൃതവുമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പരാതിക്കാരായ കുട്ടികൾക്ക് അമ്മയിൽ നിന്നോ അമ്മയുടെ സുഹൃത്തിൽ നിന്നോ ഭാവിയിൽ ദേഹോപദ്രവമോ മറ്റ് ഭീഷണിയോ ഉണ്ടായാൽ മീനങ്ങാടി പൊലീസ് എസ്എച്ച്ഒയെ സമീപിക്കാമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗമായ കെ. ബൈജുനാഥ് പരാതിക്കാരായ കുട്ടികളോട് നിർദ്ദേശിച്ചു.

 

കുടുംബത്തിനുള്ളിലെ തർക്കവിഷയങ്ങളിൽ നടപടി സ്വീകരിക്കുന്നതിന് കമ്മിഷനു നിയമപരമായ പരിമിതികളുണ്ടെന്നും ഉത്തരവിൽ പറയുന്നു. കുട്ടികളുടെ അമ്മയ്ക്കു താക്കീത് നൽകിയതായും മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നം കുടുംബ കോടതിയിലൂടെ പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എസ്എച്ച്ഒ മനുഷ്യാവകാശ കമ്മിഷനു സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.

  • Related Posts

    അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ച് സ്കൂൾ ജീവനക്കാരൻ; ജനനേന്ദ്രിയം മുറിച്ചുമാറ്റി, കഴുത്തറുത്ത് കൊന്നു

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സ്കൂൾ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.   കൊലപാതകത്തിന്…

    ‘3.5 ലക്ഷം മോഷ്ടിച്ചു, ഭർത്താവിനെ കൊന്നു’: ഭാര്യയുടെ കണ്ണീർക്കഥ പൊളിച്ചടുക്കി പൊലീസ്

    Spread the love

    Spread the loveഭോപാൽ ∙ മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന് ആദ്യം വിലയിരുത്തിയ കേസിൽ ഒടുവിൽ ഭാര്യയുടെ ആസൂത്രണം സ്ഥിരീകരിച്ച് പൊലീസ്. കഴിഞ്ഞ 7നാണ് 28 വയസ്സുള്ള സുഗന്ധവ്യഞ്ജന വ്യാപാരി പുരോഹിത് ദേവ്കൃഷ്ണയെ മധ്യപ്രദേശിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം…

    Leave a Reply

    Your email address will not be published. Required fields are marked *