സ്റ്റേഷന് മുന്നിലെ വാഹനത്തിലിരുന്ന് പൊലീസുകാരുടെ പരസ്യ മദ്യപാനം; വിഡിയോ വൈറല്‍; അന്വേഷണം

Spread the love

തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലിരുന്ന് പൊലീസുകാരുടെ പരസ്യമദ്യാപനം കഴക്കൂട്ടം പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലായിരുന്നു പൊലീസുകാരുടെ കൂട്ട മദ്യപാനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

 

തങ്ങള്‍ക്ക് ഒരുതരത്തിലുള്ള നിയമം ബാധകമല്ലെന്ന തരത്തിലായിരുന്നു പൊലീസുകാരുടെ പ്രവൃത്തി. ഒരു പൊലീസുകാരന്റെ തന്നെ സ്വകാര്യ വാഹനത്തില്‍ വച്ചാണ് സിവില്‍ ഡ്രസ്സില്‍ പൊലിസുകാരുടെ മദ്യപാനം പൊലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

 

മദ്യപിച്ച് വാഹനം ഓടിക്കുക, പൊതുസ്ഥലത്ത് വാഹനത്തില്‍ വച്ച് മദ്യപിക്കുകയെന്നത് ക്രിമിനല്‍ കുറ്റമായിരിക്കെയാണ് പൊലീസുകാരുടെ പ്രവൃത്തി. സംഭവം വാര്‍ത്തയായതോടെ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു, ആറുപേരും കഴക്കൂട്ടം സ്റ്റേഷനിലെ സിപിഒമാരാണ്. വിവാഹ സല്‍ക്കാരത്തിനു പോകുന്നതിനു മുന്നോടിയായി ആയിരുന്നു മദ്യപാനം. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവര്‍ മദ്യപിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്.

 

മദ്യപിച്ച ശേഷം ഇതേ വാഹനത്തിലാണ് ഇവര്‍ വിവാഹ സല്‍ക്കാരത്തിനായി പോയത്. മദ്യപാനത്തിനും വിവാഹസല്‍ക്കാരത്തിനും ശേഷം വീണ്ടും ഇവര്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചതായും ആരോപണം ഉണ്ട്.

  • Related Posts

    ക്ഷേത്രത്തില്‍ മോഷണത്തിനെത്തി: പൂട്ട് പൊളിക്കാന്‍ കഴിഞ്ഞില്ല; ഉറങ്ങിപ്പോയ കള്ളന്‍ പിടിയില്‍

    Spread the love

    Spread the loveതിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയയാള്‍ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് പൊലീസ് പിടിയിലായി. കുടപ്പനമൂട് കോവില്ലൂര്‍ കഴുകാല്‍വട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കല്‍ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച രാവിലെ അറസ്റ്റിലായത്.   വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണത്തിനായി ഇയാള്‍ ക്ഷേത്രത്തിലെത്തിയത്. ചുറ്റമ്പലത്തിലെ വാതില്‍പൂട്ട്…

    ചുട്ടുപൊള്ളി കേരളം; ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇവിടെ താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും കാലാവസ്ഥ വകുപ്പ്…

    Leave a Reply

    Your email address will not be published. Required fields are marked *