ഞങ്ങൾക്ക് ഇനി ജീവിക്കണ്ട’; സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപം; ചൂരൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം

Spread the love

ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ. ബെയ്ലി പാലത്തിനു മുൻപിൽ പൊലീസുമായി നാട്ടുകാർ തർക്കത്തിലേർപ്പെട്ടു. സർക്കാർ വാഗ്ദനങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം. ചൂരൽമലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. മഴ കനത്തതോടെ പുഴയിൽ നീരൊഴുക്ക് വർധിച്ചു. ഇത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. തുടർന്നാണ് പ്രതിഷേധം ഉണ്ടായത്.

 

സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് നേരിടുന്നതായി നാട്ടുകാർ പറയുന്നു. ‘ഒരുപാട് നാളായി പണിയില്ലാതെ ഇരിക്കുന്നു. ആ 9000 കൊടുത്തിരുന്നെങ്കിൽ ഇത്ര റിസ്‌ക് എടുത്ത് ആളുകൾ പണിക്ക് പോകില്ലായിരുന്നു. നിത്യ വേതനം എന്ന 300 രൂപ പോലും സർക്കാർ നൽകാൻ തയാറാകുന്നില്ല. ഇവിടെ താമസിക്കുന്നവരെ ആരും തിരിഞ്ഞുപോലും നോക്കുന്നില്ല ഞങ്ങൾക്ക് ഇനി ജീവിക്കേണ്ടെന്നും. ബെയ്‌ലി പാലത്തിൽ കയറി നിൽക്കാൻ പോവുകയാണ്’ പ്രദേശവാസി പറയുന്നു.

 

മണിക്കൂറുകളായി ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ട് അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. എല്ലാ നഷ്ടപ്പെട്ടവരാണെന്നും ഇനി എവിടേക്ക് പോകാനെന്നും നാട്ടുകാർ ചോദിക്കുന്നു. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നാണ് പ്രതിഷേധക്കാർ പ്രധാനമായും ഉയർത്തുന്ന വിഷയം. മേഖലയിലെ ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

  • Related Posts

    ഹയർ സെക്കണ്ടറി ഫലം വന്നപ്പോൾ വയനാട്ടിൽ ഒന്നാമതായി എം ജി എം എച്ച് എസ് എസ്

    Spread the love

    Spread the love  മാനന്തവാടി: ഹയർ സെക്കന്ററി പരീക്ഷാ ഫലം വന്നപ്പോൾ വയനാട്ടിൽ മിന്നുംവിജയം കരസ്ഥമാക്കാൻ എം ജി എമമി -ന് കഴിഞ്ഞു. 49 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും ഉപരി പഠനത്തിന് അർഹരായി. 24 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും…

    വയനാട് തുരങ്കപ്പാത; രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണവും തുടങ്ങി

    Spread the love

    Spread the love      വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണം തുടങ്ങി. കോഴിക്കോട് ആനക്കാംപെയില്‍ മറിപ്പുഴയിലെ ‍ പദ്ധതി പ്രദേശം ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷമാണു രണ്ടാം തുരങ്കത്തിന്‍റെ നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഇന്നു മുതല്‍ രണ്ടു…

    Leave a Reply

    Your email address will not be published. Required fields are marked *