കേരളത്തിലേക്ക് അവശേഷിച്ച വിമാന സർവീസും നിർത്തലാക്കുന്നു; സ്ഥിരീകരിച്ച് എയർ ഇന്ത്യ

Spread the love

അബുദാബി ∙ യുഎഇയിൽ നിന്നു കേരളത്തിലേക്ക് അവശേഷിച്ച എയർ ഇന്ത്യ വിമാന സർവീസും നിർത്തലാക്കുന്നു. മാർച്ച് 29 മുതൽ ദുബായ്-കൊച്ചി എയർ ഇന്ത്യ വിമാന സർവീസ് ഉണ്ടാകില്ല. ദുബായ്-ഹൈദരാബാദ് സർവീസും ഇതോടൊപ്പം നിർത്തലാക്കുന്നുണ്ട്. വിമാന കമ്പനിയുടെ വേനൽക്കാല സമയവിവര പട്ടികയിൽ നിന്നു രണ്ടു സർവീസുകളും അപ്രത്യക്ഷമായി.

 

ടിക്കറ്റ് ബുക്ക് ചെയ്യാനായി എയർ ഇന്ത്യയിൽ നേരിട്ടു വിളിച്ചപ്പോഴും മാർച്ച് 29 മുതൽ ദുബായിൽ നിന്ന് കൊച്ചി, ഹൈദരാബാദ് സർവീസ് നിർത്തലാക്കിയതായി സ്ഥിരീകരിച്ചു. ഹ്രസ്വദൂര സെക്ടറുകളിൽ നിന്ന് എയർ ഇന്ത്യ വിമാനം പിൻവലിച്ചു ദീർഘദൂര സെക്ടറുകളിൽ വിന്യസിപ്പിക്കുകയാണെന്നാണു വിശദീകരണം. പിൻവലിച്ച രണ്ടു സെക്ടറുകളിലും ബജറ്റ് എയർലൈനായ എയർ ഇന്ത്യാ എക്സ്പ്രസ് സർവീസ് നടത്തും.

 

സീസൺ ഭേദമെന്യേ നിറയെ യാത്രക്കാരുണ്ടായിരുന്ന ദുബായ്-കൊച്ചി സെക്ടറിൽ നിന്നു ഫുൾ സർവീസ് എയർലൈനായ എയർ ഇന്ത്യ നിർത്തലാക്കുന്നതു പ്രവാസി മലയാളികൾക്കു തിരിച്ചടിയാണ്. സാധാരണക്കാർ മുതൽ ബിസിനസുകാർ, താരങ്ങൾ, സമ്പന്നർ വരെ കുറഞ്ഞ നിരക്കിൽ ഇക്കോണമി, ബിസിനസ് ക്ലാസിൽ പതിവായി യാത്ര ചെയ്യാൻ ആശ്രയിച്ചിരുന്ന എയർ ഇന്ത്യ നിർത്തലാക്കുന്നതു മലയാളികൾക്കു മാത്രമല്ല മറുനാട്ടുകാർക്കും വൻ നഷ്ടമാണ്.

 

ഇതു കൂടി നിർത്തലാക്കുന്നതോടെ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കു പ്രത്യേകിച്ചു സീസൺ സമയങ്ങളിൽ ക്രമാതീതമായി ഉയരാനും കാരണമാകും. അതിനാൽ ഈ സേവനം നിലനിർത്തിക്കൊണ്ടു കൂടുതൽ സർവീസ് വേണമെന്ന് ദെയ്റ ട്രാവൽസ് ജനറൽ മാനേജർ ടി.പി.സുധീഷ് ആവശ്യപ്പെട്ടു. നേരത്തെ ദുബായ്-കൊച്ചി സെക്ടറിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊണ്ടിരുന്ന ഡ്രീംലൈനർ വിമാനം ലാഭകരമായി സർവീസ് നടത്തിവരുന്നതിനിടെ പിൻവലിച്ചു ചെറിയ വിമാനമിട്ടതു വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

 

നഷ്ടമാകുന്ന സൗകര്യങ്ങൾ

കുറഞ്ഞ നിരക്കിൽ ബിസിനസ് ക്ലാസ് സേവനം, ബുക്കിങ് ഹോൾഡ് ചെയ്യുക, ടിക്കറ്റിനൊപ്പം ബാഗേജ്, ഭക്ഷണം തുടങ്ങിയ ആനുകൂല്യം, അധിക ചെലവില്ലാതെ വിമാന ടിക്കറ്റ് മറ്റൊരു തീയതിയിലേക്കു മാറ്റാനുള്ള സൗകര്യം എന്നിവയെല്ലാം നഷ്ടപ്പെടുകയാണ്. കൂടാതെ ദുബായ് എയർപോർട്ട് ടെർമിനൽ വൺ വഴി വിദേശങ്ങളിലേക്ക് കോഡ് ഷെയർ കരാർ വഴി യാത്ര തുടരാനുള്ള സൗകര്യവും നഷ്ടമാകും.

  • Related Posts

    കരളിന് സമീപം വീണ്ടും സിസ്റ്റ്, രോഗം തിരിച്ചു വന്നത് മാനസികമായി തളർത്തിയെന്ന് ദീപിക കക്കർ

    Spread the love

    Spread the loveകാൻസറിനെതിരായ തന്റെ പോരാട്ടത്തെ കുറിച്ച് സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുന്ന ആളാണ് നടി ദീപിക കക്കർ. കരളിലാണ് ദീപികയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. ഇപ്പോഴിതാ കരളിന് സമീപം വീണ്ടും മറ്റൊരു സിസ്റ്റ് രൂപപ്പെടുകയും അതിനെ സർജറിയിലൂടെ നീക്കം ചെയ്യുകയും ചെയ്തതിനെ…

    രേണു സുധി ഇനി രേഷ്മ പി. തങ്കച്ചൻ; ഒടുവിൽ ഇൻസ്റ്റഗ്രാമിൽ പേര് മാറ്റി താരം

    Spread the love

    Spread the loveഅന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി തന്റെ ഇൻസ്റ്റഗ്രാം പേജില്‍‍ വരുത്തിയ ചില മാറ്റങ്ങളാണ് പുതിയ ചർച്ചകൾക്കു തുടക്കമിട്ടിത്. പേര് രേണു സുധിയെന്നതു മാറ്റി രേഷ്മ പി. തങ്കച്ചന്‍ എന്നാണ് മാറ്റിയിരിക്കുന്നത്. അക്കൗണ്ട് ഔദ്യോഗികമായി…

    Leave a Reply

    Your email address will not be published. Required fields are marked *