വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സ്‌കൂളിനെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്

Spread the love

മാനന്തവാടി: ഏഴാംതരം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സ്‌ളിനെതിരെ കുട്ടിയുടെ പിതാവ് പരാതി നൽകി. ആത്മഹത്യ ചെയ്‌ത പീച്ചംകോട് മണിയോത്ത് ഫാത്തിമയുടെ പിതാവ് റഹീമാണ് മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പോലീസ് സൂപ്രണ്ടിനും പരാതി നൽകിയത്. ദ്വാരക എയുപി സ്കൂ‌ ളിൽ നിന്നും തന്റെ മകൾക്ക് കടുത്ത മാനസിക പീഡനവും, അപമാനവും നേരി ട്ടെന്നും അതാണ് ആത്മഹത്യക്കിടയാക്കിയതെന്നും പിതാവ് ആരോപിക്കുന്നു. സ്കൂളിലെ ചില അധ്യാപകരുടെയും, പ്രത്യേകിച്ച് ഒരു അധ്യാപികയുടേയും ക്രൂരമായ പെരുമാറ്റവും അവഗണനയും കുട്ടിക്ക് നേരെ ഉണ്ടായതായി അദ്ദേഹം പരാതിപ്പെടുന്നു.

 

സ്കൂൾ വിട്ടുവന്ന് യൂണിഫോമിൽ തന്നെയാണ് കുട്ടി ആത്മഹത്യ ചെയ്‌തതെന്നും,അതിന് പിന്നിൽ സ്‌കൂളിൽ വെച്ച് നേരിട്ട സംഭവങ്ങളാണെന്നും അദ്ദേഹത്തിന്റെ പരാതിയിൽ പറയുന്നു. ഈ മാസം 16 നായിരുന്നു സംഭവം. അന്നേ ദിവസം ക്ലാസ്സിൽ ഏതോ കുട്ടികൾ മഷി ഒഴിച്ചതായും, എന്നാൽ അത് തന്റെ മകളുടെ പേരിൽ ചാർത്തി ക്ലാസ് മുറി തുടപ്പിച്ചുവെന്നും, ഇത് മൂലം മകളുടെ ആത്മാഭിമാനത്തിന് ക്ഷതമേറ്റതാണ് ആത്മഹത്യയുടെ കാരണമെ ന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നുണ്ട്. മറ്റൊരുകുട്ടിക്കും ഇത്തരമനുഭവമു ണ്ടാവാതിരിക്കാൻ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി വേണമെ ന്നാണ് പരാതിയിലാവശ്യപ്പെടുന്നത്.

  • Related Posts

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി വയനാട്ടിലെ കന്നിവോട്ടര്‍

    Spread the love

    Spread the loveകല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ…

    Leave a Reply

    Your email address will not be published. Required fields are marked *