ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നടന്നത് അതീവ ഗുരുതര രാജ്യദ്രോഹം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ

Spread the love

സുല്‍ത്താന്‍ബത്തേരി: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ ലക്ഷങ്ങളുടെ കള്ളപ്പണം ജീവനക്കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് വെളുപ്പിച്ചെടുത്തുവെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. രാജ്യദ്രോഹപ്രവര്‍ത്തനത്തിനടക്കം ബ്രഹ്‌മഗിരിയെ ഉപയോഗിച്ചു എന്നത് അതീവഗൗരവമായി കാണേണ്ടതുണ്ട്. നിക്ഷേപതട്ടിപ്പിനിരയായവര്‍ നേരിട്ട് പലതവണ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കേസ് രജിസ്ട്രര്‍ ചെയ്യത് അന്വേഷണമാരംഭിക്കാത്തത് പിണറായി സര്‍ക്കാര്‍ തട്ടിപ്പുകാര്‍ക്ക് നല്‍കുന്ന സംരക്ഷണത്തിന്റെ ഭാഗാമായാണ്. തട്ടിപ്പുനടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകാത്ത പോലിസ് ബഹ്ര്മഗിരിയിലേക്ക് സമരം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ കാണിച്ച തിടുക്കം ഇരകള്‍ക്ക് നീതിലഭിക്കുന്നതിലും കാണിക്കണം.

ഇപ്പോള്‍ ചാക്കില്‍ കൊണ്ടുവന്ന ഭീമമായ കള്ളപ്പണം ജീവനക്കാരുടെ അക്കൗണ്ടുകള്‍ വഴി യൂണിയന്‍ ബാങ്കില്‍ നിക്ഷേപിച്ച് വെളുപ്പിച്ചുവെന്ന് ജീവനക്കാരന്‍ തന്നെ വെളുപ്പെടുത്തിയ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അടിയന്തിരമായി കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നും, കേരള ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അനുവധിച്ച ജനങ്ങളുടെ നികുതിപ്പണം സൊസൈറ്റിക്ക് കൈമാറരുത് എന്നാവശ്യപ്പെട്ട് ചീഫ്‌സെക്രട്ടറിക്ക് കത്ത് നല്‍കിയതായും ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.

  • Related Posts

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി വയനാട്ടിലെ കന്നിവോട്ടര്‍

    Spread the love

    Spread the loveകല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ…

    Leave a Reply

    Your email address will not be published. Required fields are marked *