വയനാട്ടിലെ പാടങ്ങളിൽ ഹിമാലയൻ അതിഥി; കുറിത്തലയൻ വാത്തകളെ ജില്ലയിൽ ആദ്യമായി കണ്ടെത്തി

Spread the love

 

 

കല്പറ്റ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മലനിരയായ ഹിമാലയത്തെപ്പോലും അനായാസം മറികടന്ന് പറക്കുന്ന കുറിത്തലയൻ വാത്ത (Bar-headed goose) ഇതാദ്യമായി വയനാട്ടിലെത്തി.

 

പക്ഷിസമ്പത്ത് വിലയിരുത്തുന്നതിനായുള്ള ഏഷ്യൻ നീർപ്പക്ഷി സെൻസസിനിടെയാണ് ഈ അപൂർവ അതിഥികളെ കണ്ടെത്തിയത്.

 

വയനാട് കൊളവള്ളിയിലെ പാടശേഖരത്തിലാണ് 26 എണ്ണമടങ്ങുന്ന കുറിത്തലയൻ വാത്തകളുടെ കൂട്ടത്തെ കണ്ടെത്തിയത്. പക്ഷിനിരീക്ഷണ ഡേറ്റബേസായ ‘ഇ-ബേഡി’ലെ വിവരങ്ങൾ പ്രകാരം വയനാട് ജില്ലയിൽ ഈ പക്ഷിയെ കണ്ടെത്തുന്നത് ഇതാദ്യമായാണ്. തെക്ക്-കിഴക്കൻ ചൈന, ടിബറ്റൻ പീഠഭൂമി, മംഗോളിയ എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. തണുപ്പുകാലത്ത് ഭക്ഷണം തേടിയാണ് ഇവ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് എത്തുന്നത്. മാർച്ച് മാസത്തോടെ ഇവ തിരികെ മടങ്ങും. ഹിമാലയത്തിന് മുകളിലൂടെ ഏകദേശം 29,000 അടി ഉയരത്തിൽ വരെ പറക്കാൻ കഴിവുള്ളവരാണ് ഈ പക്ഷികൾ. നേരത്തെ തൃശ്ശൂരിലെ കോൾപാടങ്ങളിലും കണ്ണൂരിലെ കുനിയൻ തണ്ണീർത്തടത്തിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്.

  • Related Posts

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി വയനാട്ടിലെ കന്നിവോട്ടര്‍

    Spread the love

    Spread the loveകല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ…

    Leave a Reply

    Your email address will not be published. Required fields are marked *