റീച്ചിനും ലൈക്കിനും വേണ്ടിയുള്ള സൈബർ കൊലപാതകങ്ങൾ അവസാനിപ്പിക്കണം; കെ.എൻ.എം മർക്കസുദ്ദഅ്‌വ

Spread the love

 

 

കൽപ്പറ്റ : സോഷ്യൽ മീഡിയയിലെ ലൈക്കിനും ഷെയറിനും വേണ്ടി വ്യക്തിഹത്യ നടത്തുകയും മനുഷ്യന്റെ അന്തസ്സിനെ പരസ്യമായി ചോദ്യം ചെയ്യുകയും ചെയ്യുന്ന പ്രവണത കേരളീയ സമൂഹത്തിൽ വർദ്ധിച്ചു വരികയാണ്. അഭിമാനക്ഷതമേറ്റ ഒട്ടേറെ ജീവനുകൾ ഇതിനകം ഹനിക്കപ്പെട്ടിട്ടുണ്ട് . സൈബർ ആക്രമണങ്ങൾക്കെതിരെ നിയമം കണ്ണടക്കുന്നത് കൊണ്ടാണ് കുറ്റകൃത്യങ്ങൾ പെരുകുന്നതെന്നും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും കെ എൻ എം മർകസുദ്ദഅ് വ വയനാട് ജില്ലാ സമിതി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് അബ്ദുൾ ഹകീം അമ്പലവയൽ അധ്യക്ഷനായിരുന്നു. അബ്ദുൾ ജലീൽ മദനി, അമീർ അൻസാരി, ബഷീർ സ്വലാഹി, സമദ് പുൽപ്പള്ളി, ശരീഫ് ഇകെ , അബ്ദുസ്സലാം കെ , ഇൽയാസ് സി എന്നിവർ പ്രസംഗിച്ചു.

  • Related Posts

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി വയനാട്ടിലെ കന്നിവോട്ടര്‍

    Spread the love

    Spread the loveകല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ…

    Leave a Reply

    Your email address will not be published. Required fields are marked *