ഭർത്താവിനൊപ്പം ഭക്ഷണം കഴിക്കാൻ വന്ന യുവതിയോട് മോശമായി പെരുമാറി: രണ്ടുപേർ പിടിയിൽ

Spread the love

കൊച്ചി ∙ ഭക്ഷണം കഴിക്കാൻ ഭർത്താവിനൊപ്പം എത്തിയ തിരുവനന്തപുരം സ്വദേശിയായ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കൊച്ചി മുളവുകാട് സ്വദേശി ജിപ്സൻ റേഡ്രിഗോസ് (40), നായരമ്പലം സ്വദേശി യാസർ അറാഫാത്ത് (40) എന്നിവരാണ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായത്. ചിറ്റൂർ റോഡിൽ പ്രവർത്തിക്കുന്ന ദോശക്കടയിൽ വച്ച് 17ന് രാത്രി എട്ടുമണിയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവുമായി വന്നു ഭക്ഷണം കഴിച്ച ശേഷം പണം കൊടുക്കുന്നതിനിടെ പുറത്തിറങ്ങുന്ന വഴിയിൽ നിന്നപ്പോൾ പ്രതികൾ വന്ന് മോശമായി പെരുമാറുകയായിരുന്നു.

 

സെൻട്രൽ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ രാജ് കുമാറിന്റെ നിർദ്ദേശ പ്രകാരം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ മേൽനോട്ടത്തിൽ സബ് ഇൻസ്പക്ടർമാരായ സി. അനൂപ്, എ.ജി. മനോജ്‌കുമാർ, സർജു, ഡി. ശ്യാംകുമാർ, പോലീസ് ഉദ്യോഗസ്ഥരായ ഉണ്ണികൃഷ്ണൻ, ഹരീഷ് ബാബു, പ്രശാന്ത്, വിനുക്കുട്ടൻ എന്നിവർ ചേർന്ന് സിസിടിവികൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ യുവാക്കളെ റിമാൻഡ് ചെയ്തു.

  • Related Posts

    വാഹനാപകടത്തിൽ യുവതിയ്ക്ക് പരുക്കേറ്റു; ശാരീരികമായി ഉപദ്രവിച്ച് വ്യാപാരി, കേസ്

    Spread the love

    Spread the loveകായംകുളം∙ ദേശീയ പാതയിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചതായി കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസ്. ഈ…

    അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ച് സ്കൂൾ ജീവനക്കാരൻ; ജനനേന്ദ്രിയം മുറിച്ചുമാറ്റി, കഴുത്തറുത്ത് കൊന്നു

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സ്കൂൾ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.   കൊലപാതകത്തിന്…

    Leave a Reply

    Your email address will not be published. Required fields are marked *