ഇരുളത്ത് നാടൻ തോക്കുമായി മൂന്നംഗ സംഘം പിടിയിൽ

Spread the love

 

 

ഇരുളം: ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ബീനാച്ചി റോഡിലെ മടുർ വനഭാഗത്ത് നിന്ന് നാടൻ തോക്കുമായി മൂന്നംഗ സംഘത്തെ വനപാലകർ പിടികൂടി. കോഴിക്കോട് താമരശ്ശേരി കാട്ടിപ്പാറ സ്വദേശികളായ ഫവാസ് (32), മുഹമ്മദ് സാലിഹ് (39), ജുനൈദ് (34) എന്നിവരാണ് പിടിയിലായത്.

 

ഇരുളം ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കുഞ്ഞുമോൻ പി.എയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഘത്തിൽ എസ്.എഫ്.ഒ സുരേഷ് എം.എസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അജീഷ് പി.എസ്, ജിതിൻ വിശ്വനാഥ്, അജിത്ത് എം.എൻ, വിനീഷ് കുമാർ, അജേഷ് കെ.ബി, രാഹുൽ കെ.ആർ, രാഹുൽ ഇ.ആർ എന്നിവരും ഉണ്ടായിരുന്നു.

  • Related Posts

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി വയനാട്ടിലെ കന്നിവോട്ടര്‍

    Spread the love

    Spread the loveകല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ…

    Leave a Reply

    Your email address will not be published. Required fields are marked *