മോഷ്ടിച്ച ബൈക്കുമായി കറക്കം; സ്ഥിരം മോഷ്ടാവ് മീനങ്ങാടിയിൽ പിടിയിൽ

Spread the love

 

മീനങ്ങാടി: മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ സ്ഥിരം മോഷ്ടാവിനെ മീനങ്ങാടി പോലീസ് പിടികൂടി. മീനങ്ങാടി അത്തിനിലം നെല്ലിച്ചോട് പുത്തൻ വീട്ടിൽ സരുൺ എന്ന ഉണ്ണി ആണ് പിടിയിലായത്.

 

കഴിഞ്ഞദിവസം രാത്രി 11.30-ഓടെ ഏഴാംചിറയിൽ നടന്ന ഗാനമേളക്കിടെയാണ് ഇയാൾ വലയിലാകുന്നത്. മീനങ്ങാടി ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് മീനങ്ങാടിയിലെ ഫുട്ബോൾ ടൂർണമെന്റ് ഗ്രൗണ്ടിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി.

 

മീനങ്ങാടിക്ക് പുറമെ കേണിച്ചിറ, അമ്പലവയൽ സ്റ്റേഷൻ പരിധികളിൽ കടകൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചതിനും, ബൈക്ക് മോഷണത്തിനും ഇയാൾക്കെതിരെ കേസുകളുണ്ട്. പോലീസിനെ വെട്ടിച്ച് നടക്കുകയായിരുന്ന ഇയാളെ പിടികൂടിയ ശേഷം തുടർനടപടികൾക്കായി കേണിച്ചിറ പോലീസിന് കൈമാറി.

 

അന്വേഷണ സംഘത്തിൽ എസ്.ഐ സനൽ, ഉദ്യോഗസ്ഥരായ വരുൺ, ഷൈജു, രജീഷ്, അജിത്, മോഹൻദാസ് എന്നിവരുമുണ്ടായിരുന്നു.

  • Related Posts

    പോത്തിനെ മേയ്ക്കുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു

    Spread the love

    Spread the love  പുൽപ്പള്ളി: പുൽപ്പളളി പാളക്കൊല്ലി ഉന്നതിയിലെ നാരായണ (55) നെയാണ് കാട്ടുപന്നി ആക്രമിച്ചത്. വലതുകൈ തണ്ടയുടെ ഞരമ്പ് പൊട്ടിയിട്ടുണ്ട്. പാള കൊല്ലി വനാതിർത്തിയോട് ചേർന്ന റോഡിൽ പോത്തുകളെ മേയ്ക്കുകയായിരുന്നു ഇന്ന് ഉച്ചക്കായിരുന്നു സംഭവമെന്ന് നാരായണൻ പറഞ്ഞു. പ്രാഥമിക ശുശ്രൂഷക്ക്…

    ആത്മഹത്യയ്ക്ക് ഒരുങ്ങിയ യുവാവിന്റെ ജീവിതം തിരിച്ചുപിടിച്ച് മാനന്തവാടി പോലീസ്

    Spread the love

    Spread the loveമാനന്തവാടി: ആത്മഹത്യാ കുറിപ്പ് തയ്യാറാക്കി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച നിലമ്പൂർ വഴിക്കടവ് സ്വദേശിയായ യുവാവിനെ മാനന്തവാടി, കമ്പളക്കാട് പോലീസ് സംഘം ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. പോലീസിന്റെയും ഒരു അധ്യാപികയുടെയും സമയോചിതമായ ഇടപെടലാണ് യുവാവിനെ മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.…

    Leave a Reply

    Your email address will not be published. Required fields are marked *