ജിനേഷിന്റെയും രേഷ്മയുടെയും മരണം: പണമിടപാട് നടത്തിയവരിൽ നിന്ന് മൊഴിയെടുത്തു തുടങ്ങി

Spread the love

ബത്തേരി∙ കോളിയാടി പെലക്കുത്ത് വീട്ടിൽ ജിനേഷിന്റെയും ഭാര്യ രേഷ്മയുടെയും അസ്വഭാവിക മരണങ്ങളിൽ വീട്ടുകാരിൽ നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ജിനേഷുമായി പണമിടപാട് നടത്തിയവരിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. പരാതിയിൽ പരാമർശിക്കുന്ന മൂന്നു പേരിൽ ഒരാളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴിയെടുത്തു. ബാക്കി രണ്ടു പേരെക്കൂടി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇസ്രയേലിൽ കെയർഗീവറായിരിക്കെ കഴിഞ്ഞ ജൂലൈ നാലിനാണ് ജിനേഷിനെ മരിച്ച നിലയിൽ കണ്ടത്. രേഷ്മ കഴിഞ്ഞ 30ന് വിഷം അകത്തു ചെന്ന് മരണപ്പെടുകയും ചെയ്തു.

 

സാമ്പത്തിക പരാധീനത നിമിത്തമാണ് ജിനേഷ് വിദേശ ജോലിക്കു പോയതെന്നും ജിനേഷിനു പണം കടം നൽകിയവർ ഇരുവരെയും പലപ്പോഴായി ഭീഷണിപ്പെടുത്തിയിരുന്നെന്നുമാണ് വീട്ടുകാർ പറയുന്നത്. ജിനേഷ് കടം വാങ്ങിയിരുന്ന 20 ലക്ഷം രൂപ വിവിധ ഘട്ടങ്ങളായി തിരികെ നൽകിയിരുന്നെന്നും അവർ പറയുന്നു. എന്നാൽ തങ്ങൾക്ക് പണം ലഭിക്കാനുള്ളതിനാലാണ് കോടതി വഴി അറ്റാച്ച്മെന്റ് നോട്ടീസ് നൽകിയതെന്നാണ് പണമിടപാടുകാരിൽ നിന്ന് പൊലീസിന് ലഭിച്ച മൊഴികളിലുള്ളതെന്നറിയുന്നു. ജിനേഷിന്റെയും രേഷ്മയുടെയും കുടുംബാംഗങ്ങൾ നൽകിയിട്ടുള്ള പരാതികളിൽ പരാമർശിക്കപ്പെട്ടവരോട് ഹാജരാകാനും പൊലീസ് നിർദേശിച്ചിട്ടുണ്ട്.

 

നേരത്തെ ജിനേഷ് നൽകിയിരുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇരുകൂട്ടരെയും വിളിച്ച് പ്രശ്നങ്ങളൊന്നും ഇല്ലെന്ന വിധത്തിൽ പറഞ്ഞ വിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. ബന്ധുക്കളുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തി വരികയാണ്. ജിനേഷിന്റെ ദുരൂഹമരണത്തിന്റെ യഥാർഥ വിവരം എംബസി വഴി ലഭ്യമാക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. ഒപ്പം ഇരുവരുടെയും മരണത്തിനു പിന്നിലുള്ള ദുരൂഹതകൾ അഴിക്കണമെന്നും.

  • Related Posts

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി വയനാട്ടിലെ കന്നിവോട്ടര്‍

    Spread the love

    Spread the loveകല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ…

    Leave a Reply

    Your email address will not be published. Required fields are marked *