താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത

Spread the love

 

മാനന്തവാടി: ദിനംപ്രതി രൂക്ഷമാകുന്ന താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു. സഞ്ചാരികളുടെ വർധനവും ചുരം റോഡിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വാഹനങ്ങളുടെ അമിത തിരക്കും കാരണം ചുരം യാത്ര അതീവ ദുഷ്കരമായി മാറിയിരിക്കുകയാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി.

 

 

ചുരത്തിലെ നിലവിലെ സാഹചര്യം യാത്രക്കാരുടെ സമയ നഷ്ടത്തിനൊപ്പം സുരക്ഷാ ഭീഷണിയും ഉയർത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ പാത ഉടൻ യാഥാർഥ്യമാക്കണമെന്നും, ചുരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ശുചിമുറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും കെ.സി.വൈ.എം ആവശ്യപ്പെട്ടു. വയനാട് തുരങ്ക പാത നിർമാണം വേഗത്തിലാക്കി ഗതാഗതം സുഗമമാക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 

 

അധികൃതരുടെ ഭാഗത്തുനിന്ന് ഇനിയും അനാസ്ഥ തുടരുന്ന പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി യുവജനങ്ങൾ രംഗത്തിറങ്ങുമെന്ന് രൂപത പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ മുന്നറിയിപ്പ് നൽകി. ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നത് വയനാടിന്റെ വികസനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

രൂപത വൈസ് പ്രസിഡന്റ് വിന്ധ്യ പടിഞ്ഞാറേൽ, ജനറൽ സെക്രട്ടറി റോബിൻ വടക്കേക്കര, സെക്രട്ടറിമാരായ ദിവ്യ പാട്ടശ്ശേരിയിൽ, ക്രിസ്റ്റി കാരുവള്ളിത്തറ, കോർഡിനേറ്റർ ബ്രിട്ടോ വാഴയിൽ, ട്രഷറർ നവീൻ പുലക്കുടിയിൽ, രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റർ സി. റോസ് ടോം എസ്.എ.ബി.എസ് എന്നിവർ സംസാരിച്ചു.

  • Related Posts

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി വയനാട്ടിലെ കന്നിവോട്ടര്‍

    Spread the love

    Spread the loveകല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ…

    Leave a Reply

    Your email address will not be published. Required fields are marked *