മാനന്തവാടി മെഡിക്കൽ കോളേജിനെതിരെ വ്യാജപ്രചാരണം; സി.ടി സ്കാനർ ഫണ്ട് വകമാറ്റിയെന്നത് തെറ്റ്: മന്ത്രി ഒ.ആർ. കേളു

Spread the love

 

മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജിനെ തകർക്കാൻ ലക്ഷ്യമിട്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി ഒ.ആർ. കേളു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മെഡിക്കൽ കോളേജിലെ സി.ടി സ്കാനർ വാങ്ങുന്നതിനുള്ള തുക വകമാറ്റി എന്നതടക്കമുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

 

സി.ടി സ്കാനറിനായി ആദ്യം വകയിരുത്തിയ ഒന്നരക്കോടി രൂപ മതിയാകില്ലെന്ന് കണ്ടതിനാലാണ് നവകേരള സദസ്സിന്റെ ഭാഗമായി മണ്ഡലത്തിന് ലഭിച്ച 7 കോടി രൂപ ഉപയോഗിച്ച് സ്കാനറിന് പർച്ചേസ് ഓർഡർ നൽകിയത്. ഇതിനാലാണ് ആദ്യം അനുവദിച്ച ഒന്നരക്കോടി രൂപ പാലം നിർമ്മാണത്തിനായി വകമാറ്റിയതെന്നും മന്ത്രി വിശദീകരിച്ചു.

 

പ്രസവാനന്തരം വയറ്റിൽ നിന്നും തുണി കണ്ടെത്തിയെന്ന പരാതിയിൽ യുവതി തന്നെ നേരിട്ട് വന്ന് കണ്ടിരുന്നു. പരാതി വ്യക്തമല്ലാത്തതിനാൽ ഓഫീസിലെ ജീവനക്കാരാണ് അത് എഴുതി തയ്യാറാക്കിയത്. പരാതി ലഭിച്ച ഉടൻ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

2021-ൽ പ്രവർത്തനം ആരംഭിച്ച മെഡിക്കൽ കോളേജിനെതിരെയും സർക്കാരിനെതിരെയും രാഷ്ട്രീയമായി മോശമായ പ്രതിച്ഛായ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്. മുൻപ് യു.ഡി.എഫ് ഭരണകാലത്ത് ആംബുലൻസിൽ പ്രസവിച്ച സംഭവം ഉണ്ടായപ്പോൾ ആരും സമരം ചെയ്തിരുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

  • Related Posts

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    വേസ്റ്റ് കുഴിയിൽ അകപ്പെട്ട പൂർണഗർഭണി ആയ പശുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന 

    Spread the love

    Spread the love  ദാസനകര : പയ്യംമ്പള്ളി ദാസനകര നരിതൂക്കി ജോളി എന്ന കർഷകന്റെ പൂർണ ഗർഭണി ആയ പശുവാണ് അബദ്ധത്തിൽ വേസ്റ്റ് കുഴിയിൽ വീണു പോയത്. മാനന്തവാടി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു യൂണിറ്റ് സ്ഥലത്ത് എത്തി…

    Leave a Reply

    Your email address will not be published. Required fields are marked *