പന്ത്രണ്ടു വയസ്സുകാരനെ മദ്യം നൽകി പീഡിപ്പിച്ചു; സ്‌കൂൾ അധികൃതർ പരാതി നൽകാൻ വൈകിയെന്ന് ആരോപണം, അധ്യാപകൻ അറസ്റ്റിൽ

Spread the love

പാലക്കാട് ∙ സ്‌കൂൾ വിദ്യാർഥിയായ പന്ത്രണ്ട് വയസ്സുകാരനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മദ്യംനൽകി പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലമ്പുഴയിലെ സ്കൂൾ അധ്യാപകനായ അനിലാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബർ 29നായിരുന്നു സംഭവം. പീഡനത്തിനിരയായ വിദ്യാർഥി സുഹൃത്തായ ഒരു കുട്ടിയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഈ സുഹൃത്ത് തന്റെ അമ്മയോട് ഇക്കാര്യം പറഞ്ഞു. തുടർന്ന് കൂട്ടുകാരന്റെ അമ്മ വഴിയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

 

വിവരം ലഭിച്ചിട്ടും സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകാതെ വൈകിപ്പിച്ചുവെന്നും ആരോപണമുണ്ട്. സ്‌പെഷൽബ്രാഞ്ച് അന്വേഷണത്തിൽ സംഭവത്തിൽ വാസ്തവമുണ്ടെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് സ്‌കൂൾ അധികൃതർ കഴിഞ്ഞദിവസം പോലീസിൽ പരാതിനൽകിയത്. തുടർന്ന് മലമ്പുഴ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അതേസമയം, പരാതി നൽകാൻ വൈകിയിട്ടില്ലെന്നും കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ ബന്ധുക്കൾ സ്‌കൂളിൽ പരാതി നൽകിയതെന്നുമാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. അധ്യാപകനെ സ്‌കൂളിൽനിന്ന് പുറത്താക്കിയെന്നും അധികൃതർ അറിയിച്ചു.

  • Related Posts

    അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ച് സ്കൂൾ ജീവനക്കാരൻ; ജനനേന്ദ്രിയം മുറിച്ചുമാറ്റി, കഴുത്തറുത്ത് കൊന്നു

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സ്കൂൾ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.   കൊലപാതകത്തിന്…

    ‘3.5 ലക്ഷം മോഷ്ടിച്ചു, ഭർത്താവിനെ കൊന്നു’: ഭാര്യയുടെ കണ്ണീർക്കഥ പൊളിച്ചടുക്കി പൊലീസ്

    Spread the love

    Spread the loveഭോപാൽ ∙ മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന് ആദ്യം വിലയിരുത്തിയ കേസിൽ ഒടുവിൽ ഭാര്യയുടെ ആസൂത്രണം സ്ഥിരീകരിച്ച് പൊലീസ്. കഴിഞ്ഞ 7നാണ് 28 വയസ്സുള്ള സുഗന്ധവ്യഞ്ജന വ്യാപാരി പുരോഹിത് ദേവ്കൃഷ്ണയെ മധ്യപ്രദേശിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം…

    Leave a Reply

    Your email address will not be published. Required fields are marked *