വിളവെടുപ്പ് കാലത്ത് വില്ലനായി കുരങ്ങുകൾ; നൂൽപ്പുഴയിൽ കർഷകർ ദുരിതത്തിൽ

Spread the love

 

 

നൂൽപ്പുഴ: കാപ്പി വിളവെടുപ്പ് കാലമായതോടെ നൂൽപ്പുഴ മേഖലയിൽ കുരങ്ങുശല്യം രൂക്ഷമായി. കൂട്ടമായെത്തുന്ന കുരങ്ങുകൾ പഴുത്ത കാപ്പിക്കുരു തിന്നുതീർക്കുന്നതിനൊപ്പം ചെടികളുടെ ശിഖരങ്ങൾ ഒടിച്ചുനശിപ്പിക്കുകയുമാണ്. ഇതോടെ കാപ്പി പാകമാകുന്നതിന് മുൻപേ പച്ചക്കാപ്പി പറിച്ചെടുക്കേണ്ട ഗതികേടിലാണ് കർഷകർ.

 

കൃഷിനാശത്തിന് പുറമെ വീടുകൾക്ക് നേരെയും ആക്രമണം പതിവായിട്ടുണ്ട്. ഓടപ്പള്ളം, വള്ളുവാടി മേഖലകളിൽ വീടുകളുടെ ഓടുകൾ പൊളിച്ച് അകത്തുകയറി ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും കുരങ്ങുകൾ നശിപ്പിക്കുകയാണ്. കാട്ടാന, കാട്ടുപന്നി, മാൻ തുടങ്ങിയവയുടെ ശല്യത്തിന് പുറമെയാണ് ഇപ്പോൾ കുരങ്ങുകളും കർഷകരെ വലയ്ക്കുന്നത്. ശല്യക്കാരായ കുരങ്ങുകളെ പിടികൂടി ഉൾവനത്തിൽ തുറന്നുവിടണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

  • Related Posts

    വേസ്റ്റ് കുഴിയിൽ അകപ്പെട്ട പൂർണഗർഭണി ആയ പശുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന 

    Spread the love

    Spread the love  ദാസനകര : പയ്യംമ്പള്ളി ദാസനകര നരിതൂക്കി ജോളി എന്ന കർഷകന്റെ പൂർണ ഗർഭണി ആയ പശുവാണ് അബദ്ധത്തിൽ വേസ്റ്റ് കുഴിയിൽ വീണു പോയത്. മാനന്തവാടി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു യൂണിറ്റ് സ്ഥലത്ത് എത്തി…

    വെള്ളത്തിൽ വീണ് യുവാവ് മരിച്ചു

    Spread the love

    Spread the loveകല്പറ്റ : കമ്പളക്കാട് ആനേരി കുളത്തിലെ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.കമ്പളക്കാട് സ്വദേശി പാറമ്മൽ നിഷാദ്  ആണ് മരിച്ചത്. മൃതദേഹം കല്പറ്റ ഹോസ്പിറ്റലിലേക്ക് മാറ്റി.

    Leave a Reply

    Your email address will not be published. Required fields are marked *